Image

ബോളിവുഡിന്റെ സൂപ്പര്‍ താരം ആമീര്‍ ഖാന്‍ പറഞ്ഞു അക്ഷയ് കുമാര്‍ അത് അനുസരിച്ചു ;വൈറലായി ആ ട്വീറ്റുകള്‍

Published on 27 January, 2020
ബോളിവുഡിന്റെ സൂപ്പര്‍ താരം ആമീര്‍ ഖാന്‍ പറഞ്ഞു അക്ഷയ് കുമാര്‍ അത് അനുസരിച്ചു ;വൈറലായി ആ ട്വീറ്റുകള്‍

ബോളിവുഡിന്റെ പ്രിയതാരങ്ങളാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ആമീര്‍ഖാനും അക്ഷയ് കുമാറും. നിരവധി ചിത്രങ്ങളില്‍ തങ്ങളുടെ അഭിനയമികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടിണ്ട്. താരങ്ങളുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആമീര്‍ ഖാന്റെ ചിത്രത്തിന്റെ റിലീസിനായി താരത്തിന്റെ അഭ്യര്‍ഥന പ്രകാരം അതേ ദിവസം റിലീസ് ചെയ്യാനിരുന്ന അക്ഷയ്കുമാറിന്റെ ബച്ചന്‍ പാണ്ഡെയുടെ റിലീസ് മാറ്റുകയായിരുന്നു .


അതിനെക്കുറിച്ച്‌ പറഞ്ഞിരിക്കുകയാണ് ആമീര്‍ഖാന്‍ ചിലപ്പോള്‍ ഇതെല്ലാം ഒരൊറ്റ സംഭാഷണത്തില്‍ ശരിയാവും. എന്റെ സുഹൃത്തുക്കളായ അക്ഷയ് കുമാറിനും സാജിദ് നദിയാവാലയ്ക്കും നന്ദി. എന്റെ അഭ്യര്‍ഥന പ്രകാരം അവര്‍ അവരുടെ ചിത്രമായ ബച്ചന്‍ പാണ്ഡെയുടെ റിലീസ് മാറ്റിയിരിക്കുന്നു. അവരുടെ ചിത്രത്തിനും അവര്‍ക്കും എല്ലാ ആശംസകളും നേരുന്നു . ആമിര്‍ ഖാന്റെ അഭ്യര്‍ഥന പ്രകാരം അതേ ദിവസം റിലീസ് ചെയ്യാനിരുന്ന അക്ഷയ്കുമാറിന്റെ ബച്ചന്‍ പാണ്ഡെയുടെ റിലീസ് മാറ്റുകയും ചെയ്തു. പാണ്ഡെയുടെ റിലീസ് 2021 ജനുവരി 22 ലേക്ക് മാറ്റിയ വിവരം അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടാണ് അക്ഷയ്കുമാര്‍ ആമിറിനു മറുപടിയുമായി എത്തിയത്. ഏതായാലും ബോളിവുഡിലെ രണ്ട് പ്രധാന താരങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് .


ബോളിവുഡിലെ ടോം ഹാങ്ക്‌സ് എന്ന് അറിയപ്പെടുന്ന ആമിര്‍ ഖാനെ നായകനാക്കി ലാല്‍ സിംഗ് ഛദ്ദ വരുമ്ബോള്‍ ആരാധക പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തിനായി ആമിര്‍ ഖാന്‍ 20 കിലോയോളം ഭാരം കുറയ്ക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. രണ്ട് സൂപ്പര്‍ താരങ്ങളുടെയും ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക