Image

തിരിച്ചുവരവിന് ഒരുങ്ങി യുവി

Published on 16 May, 2012
തിരിച്ചുവരവിന് ഒരുങ്ങി യുവി
മുംബൈ: ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൌണ്ടര്‍ യുവ്രാജ് സിംഗ് സെപ്റ്റംബറോടെ തിരിച്ചുവരവിന് ഒരുങ്ങുന്നു. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന യുവി കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. സെപ്റ്റംബറില്‍ സജീവമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുവ്രാജ് പറഞ്ഞു. പഞ്ചാബ് സര്‍ക്കാന്‍ യുവ്രാജ് സിംഗിനെ ആദരിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ലോകകപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവി ആഴ്ചകള്‍ക്കുമുമ്പ് ചെറിയ രീതിയിലുള്ള പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങിയിരുന്നു. യുവിയുടെ ഓള്‍റൌണ്ട് പ്രകടനമാണ് ഇന്ത്യയെ ലോകകപ്പ് നേടുന്നതിന് സഹായിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക