Image

വധഭീഷണിക്ക് പിന്നില്‍ സംഘപരിവാര്‍ സംഘടന; കുമാരസ്വാമി

Published on 27 January, 2020
വധഭീഷണിക്ക് പിന്നില്‍ സംഘപരിവാര്‍ സംഘടന; കുമാരസ്വാമി

ബെംഗളൂരു: താനുള്‍പ്പെടെ 15 പേര്‍ക്കു ലഭിച്ച ഭീഷണിക്കത്തിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് ജനതാ ദള്‍ (എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി. ഇത്തരം ഭീഷണികള്‍ക്കൊന്നും തന്നെ നിശ്ശബ്ദനാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


ബിജെപിയുമായി ബന്ധമുള്ള സംഘടനകള്‍ മറ്റു സമുദായങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വാചാലരാകും. എന്നാല്‍ അവര്‍ക്കിടയിലും‍ തീവ്രവാദികളുണ്ട്. വളരെ കരുതലോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.


കുമാരസ്വാമിക്കു പുറമേ സിപിഎം നേതാവ് ബൃന്ദ കാരാട്ട്, നടന്‍മാരും സാമൂഹിക പ്രവര്‍ത്തകരുമായ പ്രകാശ് രാജ്, ചേതന്‍, ലിംഗായത്ത് മഠാധിപതി നിജഗുണാനന്ദ സ്വാമി എന്നിവരുള്‍പ്പെടെ 15 പേരെ വധിക്കുമെന്ന അ‍‍ജ്ഞാത ഭീഷണിക്കത്താണ് നിജഗുണാനന്ദ സ്വാമിക്കു തപാലില്‍ ലഭിച്ചത്. ഭീഷണി സന്ദേശം സര്‍ക്കാര്‍ ഗൗരവമായി കൈകാര്യം ചെയ്യണമെന്നു മുതിര്‍‌ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക