Image

പുഴകളില്‍ ജലനിരപ്പ് താഴുന്നു ; ടൂറിസം മേഖല പ്രതിസന്ധിയില്‍

Published on 27 January, 2020
പുഴകളില്‍ ജലനിരപ്പ് താഴുന്നു ; ടൂറിസം മേഖല പ്രതിസന്ധിയില്‍

നിലമ്ബൂര്‍: വേനല്‍ കനക്കുന്നതിന് മുന്‍പേതന്നെ ചൂട് കൂടിയതിനാല്‍ പുഴകളിലെ ജലനിരപ്പ് കുറയുന്നത് ടൂറിസം മേഖലക്ക് തിരിച്ചടിയാകുന്നു . ജില്ലയിലെ പ്രധാന ജലടൂറിസം കേന്ദ്രങ്ങളായ ആഢ്യന്‍പാറയിലും കോഴിപ്പാറയിലും ജലവിതാനം കുറഞ്ഞുവരികയാണ് . ജലനിരപ്പ് താഴ്‌ന്നാല്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറയും . ഈ മേഖലകളിലെ റോഡ് ഗതാഗതം താറുമാറായതും ജലടൂറിസം കേന്ദ്രത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമായതായി സ്ഥലവാസികളും വ്യാപാരികളും പറയുന്നു.


ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ആഢ്യന്‍പാറയിലെ ജലവിനോദ കേന്ദ്രത്തിലും വെള്ളം ദിനംപ്രതി ക്രമാതീതമായി കുറഞ്ഞുവരികയാണ് . മുന്‍വര്‍ഷങ്ങളിലൊന്നും ഈസമയത്ത് ഇത്രമാത്രം വെള്ളം പുഴയില്‍ കുറഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു . നല്ല മഴ ലഭിച്ചെങ്കിലും വെള്ളം തടഞ്ഞുനിര്‍ത്തി മണ്ണിലേക്കിറക്കാന്‍ സഹായിക്കുന്ന ഭൂമിയുടെ മേല്‍ഭാഗത്തെ ആവരണം നഷ്ടപ്പെട്ടതിനാല്‍ വെള്ളം മണ്ണിലേക്കിറങ്ങാത്തത് ക്ഷാമത്തിന് കാരണമാകുന്നതായി വിദഗ്‌ധാഭിപ്രായമുണ്ട്.


കരുവാരക്കുണ്ടിലെ ചേറുമ്ബ് ഇക്കോ വില്ലേജിനോട് ചേര്‍ന്നുള്ള പുഴയിലും വെള്ളം കുറഞ്ഞത് ടൂറിസം മേഖലയെ ആശങ്കയിലാഴ്ത്തുകയാണ് . കരുവാരക്കുണ്ടിലെത്തന്നെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലും വെള്ളം കുറവാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക