Image

കാളീദേവിയുടെ പേരിലും ബിയര്‍; യുഎസ് കമ്പനി മാപ്പുപറഞ്ഞു

Published on 16 May, 2012
കാളീദേവിയുടെ പേരിലും ബിയര്‍; യുഎസ് കമ്പനി മാപ്പുപറഞ്ഞു
വാഷിംഗ്ടണ്‍: ഹിന്ദുദേവതയായ കാളിയുടെ പേരില്‍ ബിയര്‍ പുറത്തിറക്കിയ അമേരിക്കന്‍ കമ്പനി മാപ്പുപറഞ്ഞു തടിയൂരുന്നു. 'കാളി മാ' എന്ന് ബിയറിന് പേരിട്ടത് ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ വിവാദവിഷയവുമായിരുന്നു. ഓറിഗണിലെ പോര്‍ട്ലന്‍ഡിലുള്ള ബേണ്‍സൈഡ് ബ്രൂവിംഗ് കമ്പനിയാണ് 'കാളി മാ' എന്ന് ബിയറിന് പേരിട്ടത്. നാല് കൈയുള്ള കാളീദേവിയുടെ ചിത്രം മദ്യക്കുപ്പിയില്‍ പതിച്ചിരുന്നു. ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെയും സ്കോച്ച് ബോണറ്റ് കുരുമുളകിന്റെയും രുചിയാണ് ഈ ബിയറിന്റെ പ്രത്യേകത. ഹിന്ദുസമുദായത്തിന്റെ അഭ്യര്‍ഥനമാനിച്ച് ബിയര്‍ ഇറക്കുന്നത് മാറ്റിവെച്ചതായി കമ്പനി അറിയിച്ചു. അതേസമയം, ഏതെങ്കിലും മതവിഭാഗത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല ബിയറിനു 'കാളി മാ' എന്ന് പേരു നല്‍കിയതെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. ബിയറിന്റെ പേര് മാറ്റി ഉടന്‍ പുറത്തിറക്കുമെന്നും അവര്‍ അറിയിച്ചു. ഈ വിഷയം ബി.ജെ.പി. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക