Image

കൊറോണ: ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ് റദ്ദാക്കി

Published on 26 January, 2020
കൊറോണ: ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ് റദ്ദാക്കി
ബെയ്ജിങ്:  കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ് റദ്ദാക്കി. ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ് റദ്ദാക്കി. ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷനാണ് ചാംപ്യന്‍ഷിപ് റദ്ദാക്കുന്ന കാര്യം അറിയിച്ചത്. ഹാങ്ചൗവില്‍ ഫെബ്രുവരി 12, 13 തീയതികളിലാണ് ചാംപ്യന്‍ഷിപ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്.

മാര്‍ച്ച് 13 മുതല്‍ 15 വരെ ചൈനയിലെ നാന്‍ജിങ്ങില്‍ നടത്താനിരുന്ന ലോക ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നു ലോക അത്ലറ്റിക്സ് അസോസിയേഷന്‍ പ്രതികരിച്ചു. ലോകാരോഗ്യ സംഘടനയുമായും ഫെഡറേഷനുകളുമായും 
ചര്‍ച്ചകള്‍ നടക്കുകയാണെന്നും സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണെന്നും അസോസിയേഷന്‍ പ്രതികരിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക