Image

ചരിത്രത്തിലാദ്യമായി സൗദിയിലേക്ക് യാത്ര ചെയ്യാന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കി ഇസ്രായേല്‍

Published on 26 January, 2020
ചരിത്രത്തിലാദ്യമായി സൗദിയിലേക്ക് യാത്ര ചെയ്യാന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കി ഇസ്രായേല്‍

ജെറുസലേം: ചരിത്രത്തിലാദ്യമായി ഇസ്രായേല്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി. ചില വ്യവസ്ഥകളോടെയാണ് അനുമതി. രണ്ട് സാഹചര്യങ്ങളില്‍ മാത്രമാണ് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. ഹജ്ജ്-ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതിനോ അല്ലെങ്കില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒമ്പത് ദിവസം വരെയോ സൗദിയില്‍ സന്ദര്‍ശനം നടത്താം. ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മധ്യേഷ്യയില്‍ യുഎസ് സമാധാന പദ്ധതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഇസ്രായേലിന്റെ തീരുമാനം വന്നത് എന്നത് ശ്രദ്ധേയമാണ്. യുഎസിന്റെ പദ്ധതിക്ക് സൗദിയുടെ പിന്തുണ തേടിയേക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഇസ്രായേലിലെ പലസ്തീന്‍ സമുദായത്തില്‍പ്പെട്ടവര്‍ നേരത്തെ സൗദി അധികൃതരുടെ പ്രത്യേക ക്ഷണത്തോടെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതിന് ഇസ്രായേല്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക