Image

'താമരക്കുമ്പിളില്ലോ മമ ഹൃദയ'മെന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല - മുരളീധരന്‍.

Published on 26 January, 2020
'താമരക്കുമ്പിളില്ലോ മമ ഹൃദയ'മെന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല - മുരളീധരന്‍.

കോഴിക്കോട്: രാഷ്ട്രീയ ജിവിതത്തില്‍ ഒരിക്കലും താമരക്കുമ്പിളില്ലോ മമ ഹൃദയമെന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കെ.മുരളീധരന്‍ എംപി. കെപിസിസിയുടെ പുനഃസംഘടനാ പട്ടികയെക്കുറിച്ചുള്ള വിമര്‍ശനം തുറന്ന് പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി ചേരാത്തതുകൊണ്ടാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി അഞ്ച് മാസമായി ചേരാത്തത് ഇനി തന്റെ കുറ്റം കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു. 

എല്‍ഡിഎഫ് നടത്തിയ മനുഷ്യശൃംഖലയില്‍ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ഞാനടക്കം ആ മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിച്ചത്. ആ ന്യൂനപക്ഷത്തിന്റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെ കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക