Image

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു

Published on 26 January, 2020
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു
ടൊറന്റോ, കാനഡ: ടൊറന്റോയിലെ യോര്‍ക്ക് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രി കാമ്പസില്‍വെച്ച് തമിഴ്‌നാട്ടിലെനീലഗിരി കൂനൂര്‍ സ്വദേശിനി റേച്ചല്‍ ആല്‍ബര്‍ട്ടിനാണ് (23) കുത്തേറ്റത്. ഇന്ത്യന്‍യുവാവാണ് അക്രമിയെന്ന് സംശയിക്കുന്നു.

ഇയാളെ പിടികൂടിയിട്ടില്ല. കഴുത്തിന്റെ ഭാഗത്താണ് കുത്തേറ്റത്. കുത്തിയശേഷം കുറച്ചുദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. സണ്ണിബ്രൂക്ക് ഹെല്ത്ത് സയന്‍സ് സെനറ്ററില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നിലമാറ്റമില്ലാതെ തുടരുന്നു

ബുധനാഴ്ച രാത്രി 10 മണിയോടെ റോഡില്‍ വച്ചാണു സംഭവമെന്നു ടൊറന്റോ പോലീസ് പറയുന്നു. കറുത്ത മുടിയും ഭംഗിയുള്ള കണ്ണടയും കറുത്ത ജാക്കറ്റുമിട്ട അക്രമി ഇരുപതിനും 30-നും ഇടക്ക് പ്രായമൗള്ള വ്യക്തിയാണ്.

ഈ മേയില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടാനിരിക്കെയാണു അക്രമം. സ്‌കോളര്‍ഷിപ്പിലാണു പഠനത്തിനെത്തിയത്. പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നുണ്ടായിരുന്നു.

ഒരു ഇന്ത്യന്‍ യുവാവ് സോഷ്യല്‍ മീഡിയ വഴി ശല്യം ചെയ്തിരുന്നുവെന്ന് പിതാവ് ആല്ബര്‍ട്ട് രാജ്കുമാര്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. അയാളുടെ ഫോട്ടോ ടൊറന്റോ പോലീസിനു നല്കിയിട്ടുണ്ട്.

എന്താണു സംഭവിച്ചതെന്നു അറിയില്ലെന്നു തമിഴ്‌നാട്ടിലുള്ള ഡോക്ടറായ സഹോദരി റിബേക്കപറഞ്ഞു. കാനഡയിലേക്ക് പോകാന്‍ വിസ ലഭിക്കാന്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് സഹായം കുടുംബത്തെ സഹായിക്കാമെന്നുഅറിയിച്ചിട്ടുണ്ട്

In their latest tweet, the police said they are still looking for the suspect and have asked the public to contact them on 4168082222/8083100 if they find any video footage related to the incident.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക