റിപ്പബ്ലിക് ദിനത്തിൽ കോട്ടയം വാഴ്‌സിറ്റിയിൽ മിലിട്ടറി വനിതകൾക്കു പ്രണാമം (കുര്യൻ പാമ്പാടി)
EMALAYALEE SPECIAL
26-Jan-2020
EMALAYALEE SPECIAL
26-Jan-2020

എഴുപത്തൊന്നാം റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ സിആർപിഎഫ്
വനിതാബറ്റാലിയനിലെ അംഗങ്ങൾ മാർച്ച പാസ്ററ് നടത്തിയപ്പോൾ, കോട്ടയത്തെ
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഇന്ത്യൻ സായുധസേനക്ക് പ്രത്യേകിച്ചു അതിലെ
വനിതകൾക്കു ഊഷ്മള സ്വീകരണം നൽകി. പാരാമിലിട്ടറി സർവീസിലെ അഞ്ചു വനിതകളെ
കാമ്പസിന്റെ സെക്യൂരിറ്റി സേനയിലേക്ക് അവർ റിക്രൂട്ട് ചെയ്തു.
റിപ്പബ്ലിക്
ദിനത്തിൽ പതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ച വൈസ് ചാൻസലർ പ്രൊഫ.
സാബു തോമസ് അഞ്ചുപേരെയും പ്രത്യേകം കണ്ടു ആശംസകൾ നേർന്നു. ബിന്ദു സുഭാഷ്,
സുനി ജോസഫ്, പി ടി രമ, സ്റ്റൈലിസ് ഫ്രാൻസിസ്, സിന്ധു ആന്റണി എന്നിവർ
അദ്ദേഹത്തിന് പ്രത്യഭിവാദനം നൽകി.
ആദ്യത്തെ
മൂന്നു പേരും സിആർ എഫിലും മറ്റുരണ്ടു പേർ എൻസിസിയിലും സേവനം കഴിഞ്ഞു
എത്തിയവരാണ്. 21 വർഷത്തിനിടയിൽ ബിന്ദു ബാംഗ്ളൂർ, ഹൈദ്രബാദ്, ചണ്ഡിഗർ,
ശ്രീനഗർ, ഡൽഹി, അഹമ്മദാബാദ്, ഗാങ്ടോക്, ഭോപാൽ എന്നിവിടങ്ങളിൽ സേവനം ചെയ്തു.
ഒരു വര്ഷം ലൈബീരിയയിൽ യുഎൻ സമാധാനസേനയിലും ഉണ്ടായിരുന്നു.
ഒരു
മിലിട്ടറി കുടുംബമാണ് ബിന്ദുവിന്റേത്. 29 വർഷം സിആർ എഫിൽ ജോലി ചെയ്ത ആളാണ്
ഭർത്താവ് സുഭാഷ്. ജ്യേഷ്ടന്മാമാരിൽ സുവർണൻ ആർട്ടിലറിയിലും സുരേഷ്
എൻജിനീയേർഴ്സിലും ജോലിചെയ്തു. അനുജത്തിയുടെ ഭർത്താവ് സജിമോനും
പട്ടാളത്തിൽ. .
കായികമേഖലയിൽ കൈവരിച്ച നേട്ടങ്ങളാണ്
സുനിയെ തുണച്ചത്. കോരുത്തോടു സികെഎം സ്‌കൂളിൽ പ്രശസ്തനായ ദ്രോണാചാര്യ
കെപി തോമസ് മാഷുടെ ശിക്ഷണത്തിൽ 200, 400, 800 മീ.ഓട്ടത്തിൽ സ്വർണ
മെഡലുകളും രണ്ടു തവണ സംസ്ഥാന ചാംപ്യൻഷിപ്പും നേടി. അഞ്ജു ബോബി ജോർജ്, ഷൈനി
വിൽസൺ ജോസഫ് എബ്രഹാം തുടങ്ങിയവരെ രൂപപ്പെടുത്തിയ ആളാണ് മാഷ്\.
സുനി
ഇന്ത്യയുടെ എല്ലാ കോണുകളിലും സേവനം ചെയ്തു--ഡൽഹി, അയോദ്ധ്യ, ശ്രീനഗർ,
അമർനാഥ്, മണിപ്പൂർ, ചെന്നൈ. ''ത്രിപുരയിൽ ഞാനും ഡൽഹിയിൽ അദ്ദേഹവും
ഇരിക്കുന്ന കാലത്ത്'' അതിരംപുഴക്കാരൻനായ സിആർ പിഎഫുകാരൻ ജോർജു കുട്ടിയെ
വിവാഹം ചെയ്തു. വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ അഞ്ചു മിനിട്ടു അടുത്താണ്
സർവകലാശാല.
ജെഎൻയു, ജാമിയ മിലിയ തുടങ്ങി ദേശിയ
ശ്രദ്ധയിൽ നിൽക്കുന്ന സർവകലാശാലകൾക്ക് അധ്യാപകരെ നൽകുകയും അവിടത്തെ
ബൗദ്ധികാചാര്യന്മാരുടെ ഇടാത്താവളമായി മാറുകയും ചെയ്ത എംജിയു കാമ്പസ്
അങ്ങനെ ഇന്ത്യയുടെ ഒരു മൈക്രോകോസ്മിക് കാമ്പസായി മാറിഎന്ന് പറയാം.
ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാൻ പോയി മടങ്ങിയവരെ കാമ്പസിന്റെ
കാവലാളാക്കുന്നതിൽ കാവ്യനീതിയുമുണ്ട്.
വനിതകളെ കാവൽ സേനയിൽ എടുക്കണമെന്ന ആശയം രണ്ടുവർഷം മുമ്പ് സെക്യൂരിറ്റി ഓഫീസറായി ചുമതയേറ്റ കെ.എം ജോർജിന്റെ മനസ്സിൽ ഉടലെടുത്തതാണ്. സർവകലാശാലയുടെ കവാടത്തിൽ സമരത്തിനോ പ്രകടനത്തിനോ എത്തുന്നവരിൽ ഇപ്പോൾ കൂടുതൽ പെൺകുട്ടികൾ ഉണ്ട്. അവരെ കൈകാര്യം ചെയ്യാൻ വനിതകൾ കൂടിയേ തീരൂ. പട്ടാളക്കാരാണെങ്കിൽ അത്യുത്തമം.

ശബരിമലയിൽ
സെക്യൂരിറ്റി സേവനത്തിനു മിലിട്ടറി, പാരാമിലിട്ടറി സേവനം ചെയ്തു വന്ന
വനിതകളെയാണ് ഇപ്പോൾ എടുക്കുന്നതെന്നു ഓഫീസർ ജോർജ് ചൂണ്ടിക്കാട്ടി.
കേരളത്തിൽ പോലീസിലും സായുധ പോലി സിലും ഇപ്പോൾ വനിതകൾക്കു കൂടുതൽ
പ്രാതിനിധ്യം ലഭിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റിയിൽ
പിജി മുതൽ എംഫിൽ , പിഎച് ഡി വരെ പഠന, ഗവേഷണം നടക്കുന്ന പതിനെട്ടു
സ്കൂളുകളും ഏഴു സെന്ററുകളും ഒരു ഇന്റർനാഷണൽ ഇന്റർയൂണിവേഴ്സിറ്റി സെന്ററും
ഏഴു ഇന്റർയൂണിവേഴ്‌സിറ്റി സെനറ്ററുകളും പത്തു ഇന്റർസ്‌കൂൾ സെന്ററുകളും ഒരു
ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററും പ്രവർത്തിക്കുന്നു.
ജനുവരിയിൽ തന്നെ ഇന്ത്യയിലെ ഏറ്റവും മികവുറ്റ കലാലയമായ ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രശസ്തരായ രാജീവ് ഭാർഗവ, സൂസൻ വിശ്വനാഥൻ, ജാനകി നായർ തുടങ്ങിയവർ കാമ്പസ് സന്ദർശിച്ചു. വൈസ് ചാൻസലറും യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് അംഗവുമായ നാനോ സയൻസ് ശാസ്ത്രജ്ഞൻ സാബു തോമസിന്റെ ഉത്സാഹത്തിൽ നൊബേൽ ജേതാക്കളും കാമ്പസ് സന്ദർശിക്കുക പതിവാണ്.

കേരളത്തിലെ
ഏറ്റവും മികച്ച സർവകലാശാലയെന്ന ബഹുമതിയും എംജിയുവിനു ഉണ്ട്. ഇന്ത്യയിൽ
നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാർത്ഥികൾ പഠനഗവേവഷണം നടത്തുന്ന
കേന്ദ്രമെന്ന നിലയിൽ എം ജി കാമ്പസിൽ എപ്പോഴും ആയിരക്കണക്കിന് ആളികൾ
ഉണ്ടാവും. ആ നിലക്ക് കാമ്പസിന്റെ സെക്യൂരിറ്റി പ്രധാന വിഷയമായി വളർന്നു
കൊണ്ടിരിക്കുന്നു.
പ്രസിഡന്റിന്റെ പോലീസ് മെഡൽ നേടിയിട്ടുള്ള സെക്യൂരിറ്റി ചീഫ് കെ എം ജോർജ് എസ് പി റാങ്കിൽ രാജ്ഭവൻ സേവനം അവസാനിച്ചപ്പോൾ യുണിവേഴ്‌സിറ്റിയിൽ എത്തിയതാണ്.33 വർഷത്തെ പോലീസ് സർവീസ്. ഏഴു ഗവർണർമാരെ സേവിച്ചു. ഏറ്റവും ഒടുവിലത്തെയാൾ ഏറ്റവും അടുപ്പമുണ്ടായിരുന്ന ആൾ--മുൻ സുപ്രീകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം.
സെക്യൂരിറ്റി സേനയിലുള്ളവരിൽ നല്ലൊരു പങ്കും റഗുലർ ആർമിയിൽ സേവനം ചെയ്തതു മടങ്ങിയവർ ആണെന്ന് അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തിരുവഞ്ചൂർ സ്വദേശി പി.കെ പ്രകാശ് പറയുന്നു. പ്രകാശ് ആർട്ടിലറിയിൽ സേവനം ചെയ്തു. നാസിക്, ജമ്മു, ശ്രീനഗർ, കാർഗിൽ, ഗുരുദാസ്‌പുർ, അജ്മീർ, ഗാങ്ടോക് എന്നിവിടങ്ങളൽ 20 വർഷം.
സീനിയർമാറിൽ ഒരാളായ വിജയകുമാർ സിഗ്നൽസിൽ നിന്ന് വന്നു.. പള്ളിക്കത്തോട് സ്വദേശി. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, അയോദ്ധ്യ, നാഗാലാൻഡ്, മണിപ്പൂർ തുടങ്ങിയ ഇടങ്ങളിൽ സേവനം ചെയ്‌തു.. കാർഗിൽ യുദ്ധ കാലത്ത് രാജസ്ഥാനിൽ കാവൽ നിന്നു.
.
നൂറ്റിപ്പത്ത് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന എംജി കാമ്പസിന്റെ മുപ്പത്തേഴു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾക്ക് തുല്യാവകാശത്തോടെ നിയമനം നൽകുന്നത്. അമ്പതിലേറെ പേരുണ്ട് സെക്യൂരിറ്റി സർവീസിനായി. തൊണ്ണൂറു രൂപ ദിവസക്കൂലിക്ക് കയറിയവർ മുതൽ മുപ്പതിനായിരം രൂപ മാസ ശമ്പളം വാങ്ങുന്നവർ വരെ.

ആർമിയിൽ നിന്നും
പാരാ മിലിട്ടറി സേനകളിൽ നിന്നും കിട്ടുന്ന പെൻഷനു പുറമെയാണ് ഈ പ്രതിഫലം.
പലരും ഡ്യൂട്ടിക്ക് എത്തുന്നതു തന്നെ കാറിലാണ്. പകുതിയിലേറെപ്പേർക്കും
ഇരുചക്ര വാഹനങ്ങൾ ഉണ്ട്. ദൂരെ നിന്ന് വരുന്നവർ അടുത്ത റെയിൽവേ
സ്റ്റേഷനുകളിൽ വാഹനങ്ങൾ സൂക്ഷിച്ചിട്ടു സീസൺ ടിക്കറ്റിൽ പോയി വരും.

ലൈബീരിയയിൽ യുഎൻ സേനയിൽ നിന്ന് മടങ്ങിയെത്തിയ കോട്ടയത്തെ ബിന്ദു സുഭാഷ്
മിലിട്ടറി വനിതകളുമൊത്ത് എംജി വാഴ്സിറ്റി വൈസ് ചാൻസലർ സാബു തോമസ്
മിലിട്ടറി സേവനം കഴിഞ്ഞെത്തിയവരുടെ സല്യൂട്ട് നയിക്കുന്നത് പികെ പ്രകാശ്

ഒത്തുചേരൽ -- സാബുതോമസ്, അരവിന്ദകുമാർ, സാബുകുട്ടൻ, ബിജുലാൽ

വൈസ് ചാൻസലർ സെക്യൂരിറ്റി ചീഫ് കെ.എം ജോർജുമൊത്ത്

രാഷ്ര[പ്രതിയുടെ സ്വർണമെഡൽ മുഖ്യമന്ത്രി പിണറായിയിൽ നിന്ന് സ്വീകരിക്കുന്നു

ഗവർണർ പി.സദാശിവവും വൈസ് ചാൻസലർ സാബു തോമസും ഒപ്പം

ഗവർണർ സദാശിവം, ഭാര്യ സരസ്വതി എന്നിവരുടെ കൂടെ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments