Image

ഫ്‌ളോറിഡ 2020 പൈത്തോണ്‍ ബൗള്‍ മത്സരത്തില്‍ മൈക്ക് കിമ്മലിനു ഒന്നാം സ്ഥാനം

പി.പി. ചെറിയാന്‍ Published on 26 January, 2020
ഫ്‌ളോറിഡ 2020 പൈത്തോണ്‍ ബൗള്‍ മത്സരത്തില്‍ മൈക്ക് കിമ്മലിനു ഒന്നാം സ്ഥാനം
ഫ്‌ളോറിഡ: പത്തുദിവസം നീണ്ടുനിന്ന ഫ്‌ളോറിഡ 2020 പൈത്തോണ്‍ ബൗള്‍ മത്സരത്തില്‍ ബര്‍മീസ് പൈത്തോണ്‍ വര്‍ഗത്തില്‍പ്പെട്ട എട്ടു പെരുമ്പാമ്പുകളെ പിടികൂടിയ മൈക്ക് കിമ്മലിനു ഒന്നാം സ്ഥാനം. ജനുവരി 25-നു ശനിയാഴ്ചയായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്.

ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നും 750-ല്‍പ്പരം ആളുകളാണ് പെരുമ്പാമ്പിനെ പിടികൂടുന്ന മത്സരത്തില്‍ പങ്കെടുത്തതെന്നു വിജയിയെ പ്രഖ്യാപിച്ച് ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്തിരുന്നവര്‍ എല്ലാവരും ചേര്‍ന്നു എണ്‍പതിപ്പരം പെരുമ്പാമ്പുകളെ പിടികൂടിയതായും കമ്മീഷന്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്ത ഒരാള്‍ പടികൂടിയത് 12 അടി 7.3 ഇഞ്ച് നീളവും, 62 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെയാണ്. ഇയാള്‍ക്ക് നാലായിരം ഡോളര്‍ സമ്മാനമായി ലഭിച്ചു.

പ്രകൃതിദത്തമായ വനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന ആയിരക്കണക്കിനു വിഷമില്ലാത്ത പെരുമ്പാമ്പുകളാണ്  എവര്‍ഗ്ലേയ്‌സിലുള്ളത്. സൗത്ത് ഫ്‌ളോറിഡയുടെ ആയിരം മൈല്‍ ചുറ്റളവ് ബര്‍മീസ് പൈത്തണുകളുടെ വിഹാരരംഗമാണ്. എല്ലാവര്‍ഷവും ഇങ്ങനെ നടത്തുന്ന മത്സരങ്ങളിലൂടെ നൂറിലേറെ പെരുമ്പാമ്പുകളെയാണ് പിടികൂടാന്‍ കഴിഞ്ഞതെന്നും കമ്മീഷന്‍ പറഞ്ഞു. ഒന്നാം സമ്മാനമായി നല്‍കിയത് വലിയൊരു വാഹനമായിരുന്നു.

ഫ്‌ളോറിഡ 2020 പൈത്തോണ്‍ ബൗള്‍ മത്സരത്തില്‍ മൈക്ക് കിമ്മലിനു ഒന്നാം സ്ഥാനംഫ്‌ളോറിഡ 2020 പൈത്തോണ്‍ ബൗള്‍ മത്സരത്തില്‍ മൈക്ക് കിമ്മലിനു ഒന്നാം സ്ഥാനം
Join WhatsApp News
ജോയ് മാത്യു 2020-01-26 13:56:07
അമേരിക്കയിലെ ചില സിറ്റികളിൽ സായാഹ്നങ്ങളിൽ മാത്രം കണ്ടുവരുന്ന നല്ല മൂത്ത ഇനം മലയാളി പെരു പാമ്പുകളെ പിടിക്കുവാനും ഒരു മത്സരം സംഘടിപ്പിക്കണം. നല്ല ഒരു തുക പാരിതോഷികം നൽകുകയും വേണം.
പതുങ്ങി ഇരിക്കുന്ന പാമ്പുകള്‍ 2020-01-26 15:54:31
മലയാളി അസോസിയേഷൻ, മലയാളി പള്ളി, ഇ മലയാളി - ഇവിടെ ഒക്കെ കുറെ ചേര, നീർക്കോലി, അണലി, മൂർക്കൻ, കരി മൂർക്കൻ എന്നിങ്ങനെ വിവിധ തരം പാമ്പുകൾ സ്ഥിരം മാളങ്ങളിൽ പതുങ്ങി ഇരിപ്പുണ്ട്. ഇവരെകൂടി പിടിച്ചു ചൈനക്ക് അയക്കണം.- ചാണക്യൻ.
Notice to the public 2020-01-26 16:22:46
മാറലാഗോയിൽ പതുങ്ങി ഇരിക്കുന്ന പാമ്പിനെ പിടിച്ചു കൊടുക്കുന്നവർക്ക് .രണ്ടു മില്യൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക