Image

എന്‍ഡോസള്‍ഫാന്‍ സമരം തിരുവനന്തപുരത്തേക്കും വ്യാപിപ്പിക്കുന്നു

Published on 16 May, 2012
എന്‍ഡോസള്‍ഫാന്‍ സമരം തിരുവനന്തപുരത്തേക്കും വ്യാപിപ്പിക്കുന്നു
കാസര്‍ഗോഡ്: എന്‍ഡോസള്‍ ഫാന്‍ സമരം ശക്തിപ്പെടുത്തുന്നതിനും ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുന്നതിനും കാസര്‍ഗോട്ടും തിരുവനന്തപുരത്തും ജനകീയ കണ്‍വന്‍ഷന്‍ നടത്താന്‍ എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ സമര സമിതി യോഗം തീരുമാനിച്ചു. കാസര്‍ഗോഡ് കളക്ടറേറ്റു പടിക്കല്‍ നടത്തിവ രുന്ന സത്യഗ്രഹ സമരം ശക്തിപ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂടുംബങ്ങ ളെയും യോഗം അഭിനന്ദിച്ചു. എന്‍ ഡോസള്‍ഫാന്‍ വിഷയത്തില്‍ കാസര്‍ഗോഡു വച്ചു പ്രതികരിക്കുമെന്നു തലസ്ഥാനത്തുനിന്നു പറഞ്ഞ മുഖ്യമന്ത്രി ഇവിടെയെത്തിയപ്പോള്‍ മൌനം പാലിച്ചതില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തി. സമരം ഒത്തുതീര്‍ക്കുന്നതിനു സമര സമിതി പ്രതിനിധികളെയും സര്‍വകക്ഷി സംഘത്തേയും തിരുവനന്തപുരത്തു വിളിച്ചു ചര്‍ച്ചചെയ്യണമെന്നും യോഗം അഭ്യര്‍ഥിച്ചു. ചെയര്‍മാന്‍ കെ.ബി. മുഹമ്മദുകുഞ്ഞി അധ്യക്ഷത വഹി ച്ചു. മുന്‍മന്ത്രി വി.എം. സുധീരന്‍, ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, നാരായണന്‍ പെരിയ, പി.വി. സുധീര്‍കുമാര്‍, ഡോ. അംബികാസു തന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ബി. അഷ്റഫ്, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, വി.വി. പ്രഭാകരന്‍, അബ്ബാസ് മുതലപ്പാറ, മസൂദ് ബോവിക്കാനം, മധു എസ്. നായര്‍, യു.എ. ഉമ്മര്‍, അഡ്വ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വി.കെ. വിനയന്‍ സ്വാഗതം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക