Image

നഴ്‌സുമാരുടെ സേവനം ഏറ്റവും ശ്രേഷ്ഠം: ഫ്രാന്‍സിസ് മാര്‍പാപ്പ

Published on 25 January, 2020
നഴ്‌സുമാരുടെ സേവനം ഏറ്റവും ശ്രേഷ്ഠം: ഫ്രാന്‍സിസ് മാര്‍പാപ്പ


ഡബ്ലിന്‍ :ലോകത്തു ഏറ്റവും ശ്രേഷ്ഠമായ ജോലി നഴ്‌സുമാരുടേതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ . 2020 നെ നഴ്സുമാരുടെയും മിഡ്വൈഫുകളുടെയും വര്‍ഷം എന്ന് വിശേഷണം ചെയ്തതിനെ മാര്‍പാപ്പ പ്രശംസിച്ചു.

ഒരുപക്ഷെ മിഡ്വൈഫുമാരാകും ഭൂമിയില്‍ ഏറ്റവും മഹത്തായ ജോലി ചെയ്യുന്നവര്‍ എന്നും ആരോഗ്യ സംരക്ഷണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ കൂടുതലും നഴ്‌സുമാരാണെന്നും അവര്‍ രോഗങ്ങളാല്‍ കഷ്ടത അനുഭവിക്കുന്നവരോട് ഏറ്റവും അടുത്തു നിന്നു സേവനം നല്‍കുന്നവരാണെന്നും മാര്‍പാപ്പ വിശദീകരിച്ചു.

എല്ലാ നഴ്സുമാരുടെയും മിഡ്വൈഫുകളുടെയും വിലയേറിയ ജോലി അവര്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യാനായി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍പ്പാപ്പ പറഞ്ഞു.

റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍


Join WhatsApp News
Ponmelil Abraham 2020-01-25 18:28:48
A very important recognition and endorsement by the Holy Father Pope Francis, for the nursing and midwifery profession.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക