Image

രണ്ട് ദിവസമായി പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ആതിര; സോഷ്യല്‍ മീഡിയയിലും രൂക്ഷമായ ആക്രമണം

Published on 25 January, 2020
രണ്ട് ദിവസമായി പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ആതിര; സോഷ്യല്‍ മീഡിയയിലും രൂക്ഷമായ ആക്രമണം
കൊച്ചി: എറണാകുളം പാവക്കുളത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെ പ്രതിഷേധിച്ച ആതിരയെ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു. വിവരങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് കമ്മീഷന്‍ നേരിട്ട് എത്തിയത്. ആതിരക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വന്‍ ആക്രമണമാണ് നടക്കുന്നത്. ആതിരയുടെ പരാതിയില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും കേസെടുത്തിരുന്നു.

രണ്ട് ദിവസമായി വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ആതിര പറഞ്ഞു. സാമുഹ്യമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും വലിയ ആക്രമണമാണ് നടക്കുന്നത്. തനിക്കെതിരെ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെയും ആക്രമണം നടക്കുന്നുണ്ടെന്നും ഇത് വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ആതിര പറഞ്ഞു. അതേസമയം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് വലിയ തോതില്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നും ആതിര കൂട്ടിച്ചേര്‍ത്തു.

ആതിരയ്ക്ക് നേരെയുണ്ടായ അതിക്രമം അപലപനീയമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചു. ഇതുവരെ നടത്തിയ അന്വേഷത്തിന്റെ വിവരങ്ങള്‍ സംബന്ധിച്ച് പോലീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ആതിരയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജോസഫൈന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക