Image

സഹോദരനെയും കൂട്ടുകാരനേയും കൈപിടിച്ചുയര്‍ത്തി മരണത്തിലേക്ക് മടങ്ങി; ഫിറോസിന് സര്‍വോത്തം ജീവന്‍രക്ഷാ പതക്.

Published on 25 January, 2020
സഹോദരനെയും കൂട്ടുകാരനേയും കൈപിടിച്ചുയര്‍ത്തി മരണത്തിലേക്ക് മടങ്ങി; ഫിറോസിന് സര്‍വോത്തം ജീവന്‍രക്ഷാ പതക്.

കോഴിക്കോട്: സ്വന്തം ജീവന്‍ വെടിഞ്ഞ് പുഴയില്‍ വീണ അനുജനെയും കൂട്ടുകാരനെയും രക്ഷിച്ച ഫിറോസിന് രാജ്യത്തിന്റെ അംഗീകാരം. ഉന്നത ജീവന്‍രക്ഷാ പുരസ്‌കാരമായ സര്‍വോത്തം ജീവന്‍ രക്ഷാ പതക് ആണ് ഫിറോസിന് മരണാനന്തര ബഹുമതിയായി ലഭിച്ചത്. 

2018 ജൂലായ് അഞ്ചിനാണ് കണ്ണൂര്‍ ആദികടലായിക്ക് സമീപം കാനാമ്പുഴയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ഫിറോസിന്റെ അനുജന്‍ എട്ടാംക്ലാസുകാരനായ ഫഹദും കൂട്ടുകാരന്‍ മുഫാസും പുഴയില്‍വീണത്. ഇവരെ കരയ്ക്ക് കയറ്റുന്നതിനിടെ ഫിറോസ് ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. 

തിരച്ചിലിനൊടുവില്‍ പുഴയില്‍നിന്ന് കണ്ടെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ആന്തരികാവയവങ്ങളില്‍ ചെളിവെള്ളം കയറിയതിനാല്‍ ഉടന്‍തന്നെ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഒരുനാടിനെയാകെ ദുഃഖത്തിലാഴ്ത്തി നാലുദിവസത്തിനുശേഷം മരണം ഫിറോസിനെ തട്ടിയെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക