Image

തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലെ എസി അടിച്ചുമാറ്റി; പ്രതി അറസ്റ്റില്‍

Published on 25 January, 2020
തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലെ എസി അടിച്ചുമാറ്റി; പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: കവടിയാറിലെ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലന കേന്ദ്രത്തിലെ എ.സി യൂണിറ്റ് മോഷ്ടിച്ച കേസിലെ പ്രതി പോലീസിന്റെ  പിടിയിലായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്  വാഴോട്ടുകോണം സ്വദേശി സെയ്ദാലിയെ(56 ) ആണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മറ്റുനിരവധി കേസുകളില്‍ പ്രതിയാണ്.

കവടിയാറില്‍ പ്രവര്‍ത്തിച്ചു വരുന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായ ഗ്ലോബല്‍ ഐ.എ.എസ് അക്കാദമിയില്‍ നിന്നാണ് ഇയാള്‍ എ.സി. യൂണിറ്റ് മോഷ്ടിച്ചത്. ഗ്ലോബല്‍ അക്കാദമിയിലെയും സമീപ സ്ഥാപനങ്ങളിലേയും  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള  ദൃശ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സമാന കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ പോലീസ് തിരയുന്ന വിവരം അറിഞ്ഞ് ഇയാള്‍ ഒളിവില്‍ പോയിരുന്നു. 

പിന്നീട് ഒളിച്ചുതാമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്.  പട്ടാപ്പകല്‍ മറ്റുള്ളവരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്നതില്‍ അതിവിദഗ്ധനായ സെയ്ദാലിയുടെ അറസ്റ്റോടെ  തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തില്‍ നടന്നിട്ടുള്ള പല മോഷണ കേസുകളിലും വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക