Image

ക്ഷേത്രത്തിലെ ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാര്‍ വേണമെന്ന്; വാവിദമായപ്പോള്‍ പിന്‍വലിച്ചു

Published on 25 January, 2020
ക്ഷേത്രത്തിലെ ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാര്‍ വേണമെന്ന്; വാവിദമായപ്പോള്‍ പിന്‍വലിച്ചു
കൊച്ചി: വൈറ്റില ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന്റെ ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാര്‍ വേണമെന്ന വിചിത്ര ആവശ്യവുമായി ദേവസ്വം അസി. കമ്മിഷണര്‍. സിറ്റി പൊലീസ് കമ്മിഷണറോടാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ മതത്തിന്റെ പേരില്‍ വേര്‍തിരിവ് അനുവദിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൊച്ചി ദേവസ്വം ബോര്‍ഡാണ് വിചിത്രമായ ആവശ്യം ഉന്നയിച്ച് കത്തയച്ചത്.

വിവാദത്തെ തുടര്‍ന്നു ദേവസ്വം ബോര്‍ഡ് ആവശ്യം തിരുത്തി. ക്രമസമാധാന പാലനത്തിനും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും കാണിച്ച് ഈ മാസം 21നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ കത്ത് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

Join WhatsApp News
ഭഗവാനു എന്തിനാ പാറാവ്‌ 2020-01-25 10:55:37
ഷേത്രം പള്ളി മോസ്ക് ഇവക്കു ഒക്കെ കാവല്‍ നില്‍ക്കാന്‍ പോലിസ്സുകാരെ നിര്‍ത്തുന്ന പരിപാടി ജനാധിപത്യ രാജ്യത്തു നിറുത്തല്‍ ആക്കണം. ഷേത്രം അവിടുത്തെ ഭഗവാനോ ഭഗവതിയോ, ക്രിസ്ത്യന്‍ പള്ളി പരിശുദ്ധനോ, യേശുവോ മുസ്ലിം പള്ളി അള്ളാഹുവും കാക്കട്ടെ - ചാണക്യന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക