Image

ചന്ദ്രശേഖരന്റെ വീട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു

Published on 16 May, 2012
ചന്ദ്രശേഖരന്റെ വീട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു
കോഴിക്കോട്: ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ വീട് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. രാവിലെ 6.45നാണ് മുല്ലപ്പള്ളി, ചന്ദ്രശേഖരന്റെ വീട്ടില്‍ എത്തിയത്. കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റിലായ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ സന്ദര്‍ശനം. ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആദ്യം പ്രതികരിച്ചത് മുല്ലപ്പള്ളിയായിരുന്നു. അക്രമത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോഴിക്കോട് വടകരയില്‍ ഇന്ന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ 12 മണിക്കൂര്‍ നടത്തുന്ന ഉപവാസത്തില്‍ പങ്കെടുക്കാനാണ് മുല്ലപ്പള്ളി എത്തിയത്. ഉപവാസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഭിസംബോധന ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക