Image

ഷാരൂഖ് ഖാനെ മുംബൈ വാങ്കഡെ സ്റേഡിയത്തില്‍ വിലക്കാന്‍ നീക്കം

Published on 16 May, 2012
ഷാരൂഖ് ഖാനെ മുംബൈ വാങ്കഡെ സ്റേഡിയത്തില്‍ വിലക്കാന്‍ നീക്കം
മുംബൈ: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമകളിലൊരാളായ ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ വാങ്കഡെ സ്റേഡിയത്തില്‍ വിലക്കാന്‍ നീക്കം. സിനിമകളില്‍ ഒട്ടേറെ തവണ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കിംഗ് ഖാന്‍ യഥാര്‍ഥ ജീവിതത്തിലും വില്ലന്‍ സ്വഭാവം കാണിച്ചതാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ(എംസിഎ) വിലക്ക് നടപടികള്‍ക്കു പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കോല്‍ക്കത്ത - മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ മൈതാനത്തേയ്ക്കു കടക്കാന്‍ ശ്രമിച്ച ഷാരൂഖിനെയും അംഗരക്ഷകരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ വളരെ മോശം പ്രതികരണമാണ് കിംഗ് ഖാന്‍ നടത്തിയതെന്ന് എംസിഎ അധികൃതര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നതുവരെ കാര്യങ്ങള്‍ എത്തിയെന്നാണ് പരാതി. എംസിഎ അധികൃതരോടും പ്രസിഡന്റ് വിലാസ്റാവു ദേശ്മുഖിനോടും മോശമായി പെരുമാറിയ ഷാരൂഖാനെ വാങ്കഡെ സ്റേഡിയത്തില്‍ ഇനി നടക്കുന്ന എല്ലാ ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു വിലക്കാനും എംസിഎ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഷാരൂഖ് ഖാനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസിനും ബിസിസിഐയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്തായാലും കിംഗ് ഖാന്റെ വില്ലത്തരത്തിനു ബിസിസിഐ ഉടന്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക