Image

ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി; താരപൂരമായി ചടങ്ങ് :

Published on 25 January, 2020
ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി; താരപൂരമായി ചടങ്ങ് :

നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അഞ്ജനയാണ് വധു.


ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖര്‍ ചടങ്ങിനെത്തി. ഭാഗ്യലക്ഷ്മി സിനിമയില്‍ ശബ്ദം നല്‍കിയ നായികമാരും ആശംസകള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി. നടിമാരായ കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്‌ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.


കൂടാതെ കാര്‍ത്തിക, ജലജ, നാദിയാമൊയ്തു തുടങ്ങിയ പഴയകാല നായികമാരും ചടങ്ങിന്റെ ആകര്‍ഷണമായി.

Join WhatsApp News
josecheripuram 2020-01-25 20:43:17
I'am so happy that you became a Mother in low(In low means below/not in law)I always wondered What happened to you a beautiful woman like you?However Yesterday is History,tomorrow mystery.Live today.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക