Image

നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു

Published on 25 January, 2020
നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു

ന്യുഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ദയാഹര്‍ജി തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് കോടതിയെ സമീപിച്ചത്. മുകേഷ് സിംഗിന്റെ ദയാഹര്‍ജി കഴിഞ്ഞ ആഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു.


ഇതിനെതിരെ ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് കോടതിയെ സമീപിച്ചത്. ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള നടപടിയാണ് ഇയാള്‍ സ്വീകരിച്ചിരിക്കുന്നത്. ശത്രുഘ്‌നന്‍ ചൗഹാന്‍ കേസിന് സമാനമായ നടപടികളാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


അതേസമയം, കേസിലെ മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മ ഡല്‍ഹി കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. ദയാഹര്‍ജിക്കൊപ്പം തന്റെ സ്വകാര്യ ഡയറി കൂടി സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക