Image

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 25 January, 2020
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു
ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി  മുഹറഖ്  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ ഓര്‍ഡിനേറ്റര്‍ ഹരി എസ്. പിള്ളയുടെ സ്വാഗതത്തോടെ  മുഹറഖ് മലയാളി സമാജം ഹാളില്‍  വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി കണ്‍വീനര്‍ നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു.  അസി. സെക്രെട്ടറി കിഷോര്‍ കുമാര്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്ററുടെ മേല്‍നോട്ടത്തില്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ  തിരഞ്ഞെടുത്തു.   

* മുഹറഖ്   ഏരിയ കമ്മിറ്റി ഭാരവാഹികള്‍ *
പ്രസിഡന്റ്     ജോസ് മോന്‍ 
സെക്രെട്ടറി    ഷാഫി മുഹമ്മദ് കുഞ്ഞു
ട്രെഷറര്‍   എം. കെ അഭിലാഷ്
വൈസ് പ്രെസിഡന്റ്‌റ്  നിഹാസ് നസീര്‍ 
ജോ. സെക്രെട്ടറി   രാഖില്‍ ആര്‍. എല്‍. 

മുഹറഖിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 6639 6542, 3231 9084  ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക