Image

ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്വപ്‌നസാക്ഷാത്കാരം

ജോഷി വള്ളിക്കളം Published on 25 January, 2020
ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്വപ്‌നസാക്ഷാത്കാരം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഷിക്കാഗോയിലെ ഒരു സാമൂഹിക സാംസ്‌ക്കാരിക സംഘടനയിലുപരി കേരളത്തിലെ പാവങ്ങള്‍ക്ക് പലപ്പോഴും ഒരു അത്താണിയായി മാറുവാന്‍ സാധിച്ചിട്ടുണ്ട്.

അതിന്റെ മുക്തകണ്ഠമായി തെളിവാണ്  കഴിഞ്ഞ രണ്ടു പ്രാവശ്യം കേരളത്തില്‍ ജലപ്രളയം കൊണ്ട് കെടുതിയുണ്ടായപ്പോള്‍ ഭവനരഹിതരെ സാമ്പത്തികമായി സഹായിക്കുന്നതിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ പ്രാവശ്യം വെള്ളപ്പൊക്ക കെടുതികൊണ്ട് ഭവനരഹിതര്‍ക്ക് വീടുവച്ചു കൊടുക്കുന്നതിനുള്ള തീരുമാനം പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിക്കുകയുണ്ടായി. അതിന്‍ പ്രകാരം കേരളത്തിലെ സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍ ടീച്ചറുമായി ബന്ധപ്പെടുകയും അസോസിയേഷന്റെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ ഭാഗമായ രണ്ടു വീടുകളുടെ പണിതീര്‍ത്ത് താക്കോല്‍ദാന ചടങ്ങ് നടക്കുകയുണ്ടായി.

പ്രസ്തുത വീട് ഒരു ബെഡ് റൂം, അടുക്കള സിറ്റ് ഔട്ട്, ഡൈനിംഗ് റൂം, വാഷ് റൂം എന്നിവ ഉള്‍കൊള്ളുന്നതാണ് 'സ്‌നേഹതീരം', 'മെഗാ ഭവന്‍' എന്നീ നാമകരണം ചെയ്തിട്ടുള്ള വീടുകള്‍ പാണ്ടവല്‍പാറ ഉരുകുന്നിലെ തേന്‍മലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രസ്തുത വീടുകളുടെ താക്കോല്‍ദാനചടങ്ങില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് ഭാരവാഹിയായ സാബു കട്ടപ്പുറം (ജോ. സെക്രട്ടറി), അസോസിയേഷന്‍ സ്ഥിരാംഗവും പ്രസ്തുത ഒരു വീടിനു വേണ്ട സാമ്പത്തിക സഹായം ചെയ്ത സണ്ണി ചിറയിലും സാക്ഷികളാവുന്നതിന് സാധിച്ചു.

വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് നേതൃത്വം ഏറ്റെടുത്ത സുനില്‍ ടീച്ചറിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു. ഇനിയും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഭവനദാന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഭാരവാഹികളുമായോ മറ്റും ബന്ധപ്പെടാവുന്നതാണ്.

പ്രസിഡന്റ് : ജോണ്‍സണ്‍ കണ്ണൂക്കാടന്‍- 847 477 0564, സെക്രട്ടറി-ജോഷി വള്ളിക്കളം, ട്രഷറര്‍-ജിതേഷ് ചുങുത്ത്  ജോ.സെക്രട്ടറി-സാബു കട്ടപുറം, വൈസ് പ്രസിഡന്റ്-ബാബു മാതള്‍, ജോ.ട്രഷറര്‍-ഷാബു മാത്യു എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്വപ്‌നസാക്ഷാത്കാരംഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്വപ്‌നസാക്ഷാത്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക