Image

എബ്രഹാം തൂക്കനാല്‍ നിര്യാതനായി

ഷാജീ രാമപുരം Published on 25 January, 2020
 എബ്രഹാം തൂക്കനാല്‍ നിര്യാതനായി
ഡാലസ്: ക്രിസ്തിയ രചയിതാവും ചിന്തകനും, സാമൂഹിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യവും ആയ കോഴഞ്ചേരി ഈസ്റ്റ് തൂക്കനാല്‍ പി.ജെ എബ്രഹാം (85) നിര്യാതനായി. റാന്നി പൂവന്‍മല കൊട്ടക്കാട്ടേത്ത് പരേതയായ അമ്മിണിയാണ് സഹധര്‍മ്മിണി.


കെ.എസ്.ആര്‍.ടി.സി മുന്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, കേരള സംസ്ഥാന െ്രെപവറ്റ് െ്രെപമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി, സ്‌നാനം ഒരു സ്വതന്ത്ര പഠനം, ഈ അസ്ഥികള്‍ ജീവിക്കുമോ തുടങ്ങി അനേക ക്രിസ്തിയ പുസ്തകങ്ങളുടെ രചയിതാവ്, കണ്‍വെന്‍ഷന്‍ പ്രഭാഷകന്‍, പത്തനംതിട്ട ഐക്കുഴ കുടുംബയോഗം സ്ഥാപക പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.


1981 ല്‍ അമേരിക്കയില്‍ പ്രവാസ ജീവിതം തുടങ്ങി. ഡാലസില്‍ ആദ്യകാലത്ത് ആരംഭിച്ച മാര്‍ത്തോമ്മ ഇടവകയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യം ആയിരുന്നു. രണ്ടായിരത്തില്‍ കേരളത്തിലേക്ക് മടങ്ങിപ്പോവുകയും കോഴഞ്ചേരിയിലുള്ള സ്വഭവനത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു


മക്കള്‍: കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ടൂര്‍ണമെന്റ് കോര്‍ഡിനേറ്ററും, ട്രഷറാറും ആയ ജയിംസ് എബ്രഹാം (പ്രസാദ്),  പ്രകാശ് എബ്രഹാം (സെക്രട്ടറി, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടന്‍), ജോയിസ് തോമസ് (നേഴ്‌സ് പ്രാക്ടീഷണര്‍, പാര്‍ക്‌ലാന്‍ഡ് ഹോസ്പിറ്റല്‍ ഡാലസ്)


മരുമക്കള്‍:  അജിത് തോമസ് (യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ഷേര്‍ളി എബ്രഹാം (ക്വസ്റ്റ് ഡയഗനൊസ്റ്റിക്‌സ്, ഡാലസ്), മിനി എബ്രഹാം (നേഴ്‌സ് പ്രാക്റ്റീഷനര്‍,ഡാലസ്)


കൊച്ചുമക്കള്‍: സോണിയ, സാംസണ്‍, സംഗീത, ക്രിസ്റ്റഫര്‍, ശില്‍പ, അലീസ 

കൊച്ചുകൊച്ചുമകള്‍: ജയ


സംസ്‌കാരം ജനുവരി 28 ചൊവ്വാഴ്ച്ച രാവിലെ 11മണിക്ക്  ഭവനത്തിലെ ശുശ്രുഷകള്‍ക്ക്  ശേഷം കോഴഞ്ചേരി സെന്റ്.തോമസ് മാര്‍ത്തോമ്മപള്ളി സെമിത്തേരിയില്‍. ചടങ്ങുകള്‍ bless media live ല്‍ ദര്‍ശിക്കാവുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 

                                                പ്രസാദ്  214 500 4585

                                                പ്രകാശ് 214 566 8824

 എബ്രഹാം തൂക്കനാല്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക