Image

ഇന്ത്യയിലെ വളര്‍ച്ചാ നിരക്കിലെ കുറവ് താല്‍ക്കാലികം ഐ.എം.എഫ്

Published on 24 January, 2020
ഇന്ത്യയിലെ വളര്‍ച്ചാ നിരക്കിലെ കുറവ് താല്‍ക്കാലികം ഐ.എം.എഫ്
ദാവോസ്: ഇന്ത്യയിലെ വളര്‍ച്ചാ നിരക്കിലെ കുറവ് താല്‍ക്കാലികം മാത്രമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ. ഭാവിയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റലീന പറഞ്ഞു.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്‍െറ സമ്മേളനത്തിലാണ് അവരുടെ പരാമര്‍ശം. ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം 2019നേക്കാളും മെച്ചപ്പെട്ട വര്‍ഷമായിരിക്കും 2020 എന്നും അവര്‍ പറഞ്ഞു. യു.എസ്‌ചൈന വ്യാപാര യുദ്ധം അയയുന്നതും നികുതി കുറഞ്ഞതും ആഗോള സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുമെന്നും ക്രിസ്‌ലീന കൂട്ടിച്ചേര്‍ത്തു.

അതേസമയം, 3.3 ശതമാനമെന്ന വളര്‍ച്ച നിരക്ക് ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് ഒട്ടും ഗുണകരമല്ലെന്നും അവര്‍ വിലയിരുത്തി. ഘടനാപരമായ മാറ്റങ്ങള്‍ വിവിധ സമ്പദ്‌വ്യവസ്ഥകളില്‍ ആവശ്യമാണെന്ന് ക്രിസ്റ്റലീന ജോര്‍ജിയേവ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക