Image

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൂട്ടത്തോടെ മടങ്ങുന്നതായി റിപ്പോര്‍ട്ട്

Published on 24 January, 2020
ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൂട്ടത്തോടെ മടങ്ങുന്നതായി റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: പൗരത്വനിയമഭേദഗതി പാസാക്കിയതിനുശേഷം ഒരുമാസത്തിനിടെ സ്വരാജ്യത്തേക്കുമടങ്ങുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം കൂടിയെന്ന് പശ്ചിമബംഗാളിലെ ബി.എസ്.എഫ്. ഐ.ജി. വൈ.ബി. ഖുറാനിയ.

ജനുവരിയില്‍മാത്രം അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്കുകടന്ന 268 പേര്‍ പിടിയിലായി. ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. കൂട്ടപ്പലായനം എല്ലായ്‌പ്പോഴും ശ്രദ്ധയില്‍പ്പെടുന്നില്ലെങ്കിലും കൂടുതല്‍പേര്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത് അദ്ദേഹം പറഞ്ഞു.

അതേസമയം, മേഖലയിലെ കാലിമോഷണവും മയക്കുമരുന്നുകടത്തും കുറഞ്ഞിട്ടുണ്ടെന്നും ഖുറാനിയ പറഞ്ഞു. ജനുവരിയില്‍ പതിനായിരത്തോളം മയക്കുമരുന്നുഗുളികകള്‍ പിടികൂടിയിട്ടുണ്ട്. 2017ല്‍ ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടത് 1800 പേരായിരുന്നെങ്കില്‍ 2018 ആയപ്പോഴും ഇത് 2971 ആയെന്നാണ് നാഷണല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക