Image

യോഗി മികച്ച മുഖ്യമന്ത്രി, അമിത് ഷാ മികച്ച മന്ത്രി; മോദിയുടെ പിന്തുണയില്‍ ഇടിവ്‌

Published on 24 January, 2020
യോഗി മികച്ച മുഖ്യമന്ത്രി, അമിത് ഷാ മികച്ച  മന്ത്രി; മോദിയുടെ പിന്തുണയില്‍ ഇടിവ്‌
ന്യൂഡല്‍ഹി :  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ മികച്ച മുഖ്യമന്ത്രിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേ ഗ്രൂപ്പ്കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് നേഷന്‍ നടത്തിയ സര്‍വേയിലാണ് യോഗി ഒന്നാമതെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് യോഗിയെ രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി സര്‍വേ തിരഞ്ഞെടുക്കുന്നത്. ഏഴ് ബിജെപി മുഖ്യമന്ത്രിമാര്‍ക്കിടയില്‍ മുന്‍പിലെത്തിയത് ആദിത്യനാഥ് മാത്രമാണ് എന്നതും ശ്രദ്ധേയം.

12,141 പേര്‍ക്കിടയില്‍ നേരിട്ടു നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 19 സംസ്ഥാനങ്ങളിലെ 97 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും 194 അസംബ്ലി മണ്ഡലങ്ങളിലുമാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ 18% വോട്ട് അദിത്യനാഥിനു ലഭിച്ചു. അരവിന്ദ് കേജ്‌രിവാളിനും മമത ബാനര്‍ജിക്കും 11% വീതം വോട്ടു ലഭിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് 10% വോട്ടും ലഭിച്ചു.

കേന്ദ്രമന്ത്രിമാരില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേന്ദ്രമന്ത്രി അമിത് ഷായാണെന്ന് 42% പേര്‍ അഭിപ്രായപ്പെട്ടു. 39% വോട്ടുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് രണ്ടാം സ്ഥാനത്ത്. നിതിന്‍ ഗഡ!്കരി, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, റാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങള്‍ നേടി.

ഇന്ത്യയിലെ ഇതുവരെയുള്ള മികച്ച പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് 34% പേര്‍ നരേന്ദ്രമോദി എന്നാണ് മറുപടി നല്‍കിയത്. 16% പേര്‍ ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചപ്പോള്‍ 13% പേര്‍ വാജ്‌പേയിയെ പിന്തുണച്ചു. എന്നാല്‍ മോദിയുടെ ജനപിന്തുണയില്‍ ഇടിവുണ്ടായതായും സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ മൂന്നു ശതമാനം ഇടിവാണ് മോദിയുടെ ജനപിന്തുണയില്‍ ഉണ്ടായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക