Image

വിയര്‍ത്തൊലിച്ച് കേരളം, കോട്ടയം മുന്നില്‍

Published on 24 January, 2020
വിയര്‍ത്തൊലിച്ച് കേരളം, കോട്ടയം മുന്നില്‍
തിരുവനന്തപുരം: മകരമാസക്കുളിരിനു പകരം കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച് കേരളം. പല ജില്ലകളിലും ചൂട് ശരാശരിയില്‍ നിന്ന് 3.9 ഡിഗ്രി വരെ കൂടിയതായി കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. രാത്രിയിലെ താപനില 5 ഡിഗ്രി വരെ കൂടി.

ജനുവരിയില്‍ കോട്ടയത്താണ് കൂടിയ ചൂട് രേഖപ്പെടുത്തിയത്–37 ഡിഗ്രി. ശരാശരിയില്‍ നിന്ന് 3.9 ഡിഗ്രി കൂടുതല്‍. രാത്രി താപനില ഏറ്റവും കൂടിയത് പാലക്കാട്ടാണ്–ശരാശരിയില്‍ നിന്ന് 5.1 ഡിഗ്രിയാണ് വര്‍ധന. കടലിലെ ചൂട് കൂടിയതും കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റങ്ങളുമാണ് കടുത്ത ഉഷ്ണത്തിനു കാരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക