Image

അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച്‌ പറയുന്നു -എം.വി. ഗോവിന്ദന്‍

Published on 24 January, 2020
അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച്‌ പറയുന്നു -എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ തള്ളി എം.വി. ഗോവിന്ദന്‍. അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച്‌ പറയുകയാണെന്നും അതിന്‍റെ ആഴവും പരപ്പും അന്വേഷിച്ചേ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍.

അതേസമയം, യു.എ.പി.എ കേസ് വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പി. ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. യു.എ.പി.എ കാര്യത്തിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടിന്‍റെ കാര്യത്തിലും കോഴിക്കോട് കെ.എല്‍.എഫ് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞത്, അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു. മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും ജയരാജന്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക