Image

റോബര്‍ട്ട് ഡിനീറോയ്ക്കും അല്‍പച്ചിനോയ്ക്കും വീണ്ടും ഓസ്‌കര്‍ നോമിനേഷനുകള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 24 January, 2020
റോബര്‍ട്ട് ഡിനീറോയ്ക്കും അല്‍പച്ചിനോയ്ക്കും വീണ്ടും ഓസ്‌കര്‍ നോമിനേഷനുകള്‍ (ഏബ്രഹാം തോമസ്)
ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനുകള്‍ അസാധാരണമാണ്. ഏറ്റവും നല്ല നടന്റെ അവാര്‍ഡിന് വേണ്ടി മാറ്റുരയ്ക്കുന്നത് ഹോളിവുഡ് ഇതിഹാസങ്ങള്‍ അന്റോണിയോ ബണ്ടേരസ്(പെയിന്‍ ആന്റ് ഗ്ലോറി), ലിയണാര്‍ഡോ ബണ്ടേരസ്(പെയിന്‍ ആന്റ് ഗ്ലോറി), ലിയണാര്‍ഡോ ഡികാപ്രിയോ(വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്) ആഡം ഡ്രൈവര്‍ (മാരേജ് പാര്‍ട്ടി) ജോക്വിന്‍ ഫീനക്‌സ്(ജോക്കര്‍), ജോനഥന്‍ പ്രൈസ്( ദ ടു പോപ്‌സ്) എന്നിവരാണ്. എന്നാല്‍ ശ്രദ്ധാകേന്ദ്രങ്ങളായിമാറിയിരിക്കുന്നത് സഹനടന്റെ നാമനിര്‍ദ്ദേശങ്ങളാണ്. ഏറെ പ്രതിഭാധനരായ നടന്മാര്‍ ഈ അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ വരുന്നത് ഇതാദ്യമായാണെന്ന് പറയാം. ടോം ഹാങ്ക്‌സ്(എ ബ്യൂട്ടിഫുള്‍ ഡേ ഇന്‍ ദ നൈബര്‍ ഹുഡ്), അല്‍പച്ചിനോ(ദ ഐറിഷ്മാന്‍), ജോ പെസി( ദ ഐറിഷ്മാന്‍), ബ്രാഡ് പിറ്റ്(വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്) എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഓസ്‌കര്‍ സെലക്ഷന്‍ കമ്മിറ്റി പാരസൈറ്റിലെ ശോകകഥാപാത്രത്തെ അവതരിപ്പിച്ച സോംഗ് കംഗ്‌ഹോയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല എന്ന് പരാതിയുണ്ട്. ഈ നടന്മാരെല്ലാവരും ഓസ്‌കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്- ബ്രാഡ്പിറ്റ് ഒരു നിര്‍മ്മാതാവ്(12 ഇയേഴ്‌സ് എസ്ലേവ്) എന്ന നിലയില്‍ ആയിരുന്നു.
1985 ല്‍ ഗോഡ് ഫാദര്‍ ടുവിലെ അഭിനയത്തിന് റോബര്‍ഡ് ഡിനീറോയ്ക്കും അല്‍പച്ചിനോയ്ക്കും ഓസ്‌കര്‍ നോമിനേഷനുകള്‍ ലഭിച്ചിരുന്നതാണ്. ഒരേ ചിത്രത്തിന് രണ്ട് പേര്‍ക്കും വീണ്ടും നോമിനേഷനുകള്‍ ലഭിച്ചിരിക്കുന്നു. എന്നാല്‍ ഇത്തവണ ദ ഐറീഷ്മാന്റെ നിര്‍മ്മാണത്തിന് റോബര്‍ട്ട് ഡിനീറോയ്ക്കും സഹനടന്റെ പ്രകടനത്തിന് അല്‍പച്ചീനോയ്ക്കും ആണ്( ചിത്രം- ദ ഐറിഷ്മാന്‍ തന്നെ) നോമിനേഷനുകള്‍. ആന്തണി ഹോപ്കിന്‍സ് ഫെബ്രുവരി 9 ന് നടക്കുന്ന ഓസ്‌കര്‍ നിരയില്‍ അവാര്‍ഡുമായി നടന്നകലും എന്ന് പ്രവചിക്കുന്നവരുണ്ട്.

ഐ ഹേര്‍ഡ് യു പെയിന്റ് ഹൗസസ് എന്ന പുസ്തകത്തെ ആധാരമാക്കി മാര്‍ട്ടിസ്‌കോര്‍സിസ് സംവിധാനം ചെയ്ത് നിര്‍മ്മിച്ച ദ ഐറിഷ്മാന്‍ ഒരു ബയോഗ്രഫിക്കല്‍ ക്രൈം ത്രില്ലറായാണ് പ്രമോട്ട് ചെയ്യപ്പെട്ടത്. താരനിരയും പ്രമേയവും ആകര്‍ഷിച്ചപ്പോള്‍ ഈ നെറ്റ് ഫഌക്‌സ് ചിത്രത്തിന് ആരാധകര്‍ ഏറെ ഉണ്ടായി. ചാള്‍സ് ബ്രാണ്ടിന്റെ കഥയ്ക്ക തിരക്കഥാരൂപം നല്‍കിയത് സ്റ്റീവ് സെയ്‌ലിയന്‍ ആണ്.

റോബര്‍ട്ട് ഡി നീറോ, അല്‍പച്ചിനോ, ജോപെസി, റേ റൊമാനോ, ബോബി കനാവലേ, ആനാപാക്വിന്‍, സ്റ്റീഫന്‍ ഗ്രഹാം, സ്റ്റെഫനികുര്‍ട് സുബ, ജെസി പ്ലെമന്‍സ്, ഹാര്‍വീ കീറ്റെല്‍ എന്നിവര്‍ അഭിനയിച്ചു.

ഫ്രാങ്ക് ഷീരന്‍ എന്ന ഹിറ്റ്മാനായാണ് ഡി നീറോ അഭിനയിക്കുന്നത്. ഒരു ട്രക്ക് ഡ്രൈവറായ ഇയാള്‍ ഒരു അധോലോക സംഘത്തലവന്‍ റസല്‍ബഫാലിനോ(പെസി)യും കുടുംബവുമായി ബന്ധത്തിലായി കുടുംബത്തിനു വേണ്ടിയും ശക്തനായ അധോലോക നായകന്‍ ജിമ്മി ഹോഫയ്ക്ക് ഒപ്പവും പ്രവര്‍ത്തിക്കുന്നു. 159 മില്യന്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം(209 മിനിട്ട്) കൂടുതലാണ്. ഏറ്റവും നല്ല ചിത്രവും, സഹനടനും, സംവിധായകനും, തിരക്കഥ സംയോജനത്തിനുമുള്ള തുടക്കം 10 നോമിനേഷനുകള്‍ ദ ഐറിഷ്മാന് ലഭിച്ചിട്ടുണ്ട്. പോപ്പി നെയാണോ അധോലോകനായകനെയാണോ ഓസ്‌കര്‍ ദേവത കനിഞ്ഞ് അനുഗ്രഹിക്കുക എന്ന് ഫെബ്രുവരി 9ന് രാത്രിയില്‍ അറിയാം.

റോബര്‍ട്ട് ഡിനീറോയ്ക്കും അല്‍പച്ചിനോയ്ക്കും വീണ്ടും ഓസ്‌കര്‍ നോമിനേഷനുകള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക