Image

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; പി. ജയരാജന്‍

Published on 24 January, 2020
അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; പി. ജയരാജന്‍


കോഴിക്കോട്‌: പന്തീരങ്കാവ്‌ യുഎപിഎ കേസ്‌ പ്രതികളായ അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ച്‌ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍.

 സിപിഎമ്മിന്‌ ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണുള്ളതെന്നും പി ജയരാന്‍ വ്യക്തമാക്കി. അതേസമയം സിപിഐഎമ്മിനകത്ത്‌ ഇക്കാര്യത്തില്‍ ഭിന്ന നിലപാടുണ്ടെന്ന്‌ വരുത്താനാണ്‌ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ അദ്ദേഹം കുറ്റപ്പെടുത്തി.

അലന്റെയും താഹയുടെയും വീട്‌ സന്ദര്‍ശിച്ച കോണ്‍ഗ്രസ്‌ നേതാക്കന്‍മാരുടെ നടപടിയെയും പി ജയരാജന്‍ ശക്തമായി വിമര്‍ശിച്ചു. റിപ്പബ്ലിക്‌ ദിനത്തില്‍ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ്‌ അണികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാഹചര്യത്തിലാണ്‌ ചെന്നിത്തല പുതിയ നാടകവുമായി ഇറങ്ങിയതെന്ന്‌ പി ജയരാന്‍ വ്യക്തമാക്കി. 

ചെന്നിത്തല അര സംഘിയാണ്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ തന്നെ ആക്ഷേപമുണ്ട്‌. അതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളാകും പുതിയ നാടകങ്ങളെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 കേസില്‍പെട്ട കോഴിക്കോട്ടെ രണ്ട്‌ വിദ്യാര്‍ത്ഥികളുടെ വിഷയം കോണ്‍ഗ്രസ്‌ നേതാക്കന്‍മാരുടെ വീട്‌ സന്ദര്‍ശനത്തിലൂടെ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കയാണ്‌. പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട്‌ സമീപിച്ചതിനാലാണ്‌ വീണ്ടും പ്രതികരിക്കുന്നത്‌. 

സിപിഐഎമ്മിനകത്ത്‌ ഇക്കാര്യത്തില്‍ ഭിന്ന നിലപാട്‌ ഉണ്ടെന്ന്‌ വരുത്താനാണ്‌ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

   കോഴിക്കോട്‌ വേദിയിലും ഫേസ്‌ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു.    കൂടുതല്‍ പറയാന്‍ പ്രയാസമുണ്ട്‌. അതേ സമയം മാവോയിസ്‌റുകളെയും ഇസ്ലാമിസ്‌റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്‌.
പ്രത്യേകമായി ക്യാമ്‌ബസുകള്‍.

സിപിഐഎമ്മിന്‌ ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്‌. എന്നാല്‍ യുഡിഎഫിനോ?  കേസ്‌ ഞങ്ങളിങേറ്റെടുക്കും എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചത്‌. 

ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോള്‍ ആണ്‌ സെന്‍കുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കേരളത്തില്‍ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്‌തത്‌.

 മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍  നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഒരൊറ്റ കോണ്‍ഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല.

ഇടതുപക്ഷം മാത്രമാണ്‌ എതിര്‍ത്തത്‌. ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ്‌ അണികള്‍ ഉള്‍പ്പടെ പങ്കെടുക്കും എന്ന്‌ വന്നപ്പോളാണ്‌ ചെന്നിത്തല ഇപ്പോള്‍ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്‌.

അര സംഘിയാണ്‌ ഇദ്ദേഹമെന്നു കോണ്‍ഗ്രസ്സുകാര്‍ക്ക്‌ തന്നെ ആക്ഷേപമുണ്ട്‌.
അതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക