Image

ഡാളസ്സില്‍ ഫ്ലൂ മരണം വര്‍ദ്ധിക്കുന്നു; മരിച്ചവരുടെ എണ്ണം 11 ആയി

പി പി ചെറിയാന്‍ Published on 24 January, 2020
ഡാളസ്സില്‍ ഫ്ലൂ മരണം വര്‍ദ്ധിക്കുന്നു; മരിച്ചവരുടെ എണ്ണം 11 ആയി
ഡാളസ്സ്: ഫഌ സീസണ്‍ ആരംഭിച്ചതിന് ശേഷം ഡാളസ്സില്‍ ഫ്ലൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി.

34 വയസ്സുള്ള ആരോഗ്യമുള്ള ഒരാളുടെ മരണമാണ് ഏറ്റവും അവസാനത്തേതെന്ന് ഡാളസ്സ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച വ്യക്തിയെ കുറിച്ചുള്ള യാതൊരു വിവരം പുറത്തു വിടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

10 മുതിര്‍ന്നവരും 1 കുട്ടിയുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങള്‍.

രണ്ട് കുട്ടികളുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും ഫ്ലൂ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫ്ലൂവിന്റെ ഗൗരവാവസ്ഥയെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും, ആറ് മാസത്തിന് മുകളിലുള്ള എല്ലാവരും പ്രതിരോധ കുത്തിവെപ്പുകള്‍ സ്ഥിരീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രോഗം സംശയിക്കുന്നവര്‍ അവരുടെ കൈകള്‍ വൃത്തിയായി കഴുകണമെന്നും, കൂടുതല്‍ സമയം വീട്ടില്‍ തന്നെ കഴിയുവാന് ശ്രമിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതിരിക്കുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കുന്നതാണ് അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക