Image

പാര്‍ട്ടി തീരുമാനം നടപ്പാക്കി: പ്രതി പടയങ്കണ്ടി രവീന്ദ്രന്‍

Published on 16 May, 2012
പാര്‍ട്ടി തീരുമാനം നടപ്പാക്കി: പ്രതി പടയങ്കണ്ടി രവീന്ദ്രന്‍
കോഴിക്കോട്‌: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ താന്‍ പാര്‍ട്ടി തീരുമാനം നടപ്പാക്കുകയായിരുന്നെന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍ അന്വേഷണ സംഘത്തോട്‌ വെളിപ്പെടുത്തി. സ്‌നേഹിതനായിരുന്ന ചന്ദ്രശേഖരനെ കൊന്നതില്‍ സങ്കടമുണ്ട്‌. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഞാനിതിനു കൂട്ടുനിന്നത്‌. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിനിടെ വെളിപ്പെടുത്തി.

ടി.പി. വധിക്കപ്പെട്ടതില്‍ ദുഃഖമുണ്ട്‌. ഞാനുമായും എന്റെ കുടുംബവുമായും അടുത്ത ബന്ധമാണ്‌ ചന്ദ്രശേഖരന്‌ ഉണ്ടായിരുന്നത്‌. ക്വട്ടേഷന്‍ സംഘത്തെ ദൗത്യമേല്‍പ്പിക്കുമ്പോള്‍ ഒരിക്കലും പിടിക്കപ്പെടുമെന്നു കരുതിയിരുന്നില്ലെന്നും രവീന്ദ്രന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. രാമചന്ദ്രനാകട്ടെ അന്വേഷണ ഉദ്യോഗസ്‌ഥരോട്‌ തീര്‍ത്തും നിസ്സഹകരിക്കുകയായിരുന്നു. ചോദ്യംചെയ്യലിന്റെ തുടക്കത്തില്‍ തനിക്ക്‌ സംഭവവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു ഇയാളുടെ നിലപാട്‌.

പിടിക്കപ്പെടുമെന്നു താന്‍ ഒരിക്കലും കരുതിയില്ലെന്നും പിടിക്കപ്പെട്ടതിനാല്‍ ഇനി ഒന്നും മറച്ചുവയ്‌ക്കുന്നില്ലെന്നും രവീന്ദ്രന്‍ കണ്ണീരോടെ കൈകൂപ്പി അന്വേഷണ സംഘത്തിനു മുന്നില്‍ ഗൂഢാലോചനയുടെ ചുരുളഴിച്ചു. രവീന്ദ്രനാണ്‌ തന്റെ ഗൃഹപ്രവേശത്തിനായി ക്ഷണക്കത്തു നല്‍കി ക്വട്ടേഷന്‍ സംഘത്തിനു ടി.പിയെ കാട്ടിക്കൊടുത്തത്‌. ഒരു മാസം മുന്‍പു തന്നെ ടി.പിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും തനിക്ക്‌ ഇതേക്കുറിച്ച്‌ വ്യക്‌തമായ അറിവുണ്ടായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക