Image

വി.ടി. ബല്‍റാം എം.എല്‍.എ അമേരിക്കയില്‍ എത്തി

Published on 23 January, 2020
വി.ടി. ബല്‍റാം എം.എല്‍.എ അമേരിക്കയില്‍ എത്തി
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐ.എന്‍.ഒ.സി -ഐ) ആഭിമുഖ്യത്തില്‍ അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു കോണ്‍ഗ്രസിന്റെ യുവ നേതാവും, തൃത്താല എം.എല്‍.എയുമായ വി.ടി. ബല്‍റാം ഷിക്കാഗോയില്‍ എത്തി.

അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന പ്രസ്ഥാനമായ ഐ.എന്‍.ഒ.സി കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികം സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ശക്തമായ നേതൃനിരയും സംഘടനാപാടവവുമുള്ള പ്രവര്‍ത്തകരെകൊണ്ട് സമ്പന്നമായ പ്രസ്ഥാനം നിരവധി പുതിയ ചാപ്റ്ററുകള്‍ ആരംഭിച്ച് ജൈത്രയാത്ര നടത്തുകയാണ്.

ജനുവരി 24 ഡിട്രോയിറ്റ്, ജനുവരി 25 ഷിക്കാഗോ, ജനുവരി 26 ഫിലാഡല്‍ഫിയ, ജനുവരി 31 ഫ്‌ളോറിഡ, ഫെബ്രുവരി 1 ന്യൂയോര്‍ക്ക് എന്നീ തീയതികളിലാണ് ആഘോഷപരിപാടികള്‍ നടക്കുക.

ഡിട്രോയിറ്റില്‍ ഡോ. മാത്യു വര്‍ഗീസിന്റെ നേതൃത്വത്തിലും, ഷിക്കാഗോയില്‍ ലൂയി ചിക്കാഗോയുടേയും പൗരാവലിയുടേയും നേതൃത്വത്തിലും, ഫിലാഡല്‍ഫിയയില്‍ സന്തോഷ് ഏബ്രഹാമിന്റെ നേതൃത്വത്തിലും, ഫ്‌ളോറിഡയില്‍ അസീസി ജോസഫിന്റെ നേതൃത്വത്തിലും, ന്യൂയോര്‍ക്കില്‍ ജോയി ഇട്ടന്റെ നേതൃത്വത്തിലും നടക്കുന്ന ആഘോഷങ്ങള്‍ക്ക് ദേശീയ പ്രസസിഡന്റ് ജോബി ജോര്‍ജ്, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം,ജോയിന്റ് ട്രഷറര്‍ വാവച്ചന്‍ മത്തായി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജണല്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരുടെ സഹകരണത്തിലും നടക്കുന്നു.

വി.ടി. ബല്‍റാം എം.എല്‍.എ അമേരിക്കയില്‍ എത്തി
Join WhatsApp News
Joseph Abraham 2020-01-24 06:27:11
ശ്രീമാൻ ബലറാം എം എൽ എ താങ്കൾ ഒരു യുവനേതാവെന്നാണ് കരുതിയത്. സ്വന്തം റിപ്പബ്ലിക്ക് പരുന്തുംകാലിൽ തൂങ്ങി ഇനി ഒരു റിപ്പബ്ലിക്ക് ആഘോഷം കൂടി ഉണ്ടാകുമോന്നു പോലും ഉറപ്പില്ലാത്ത അവസ്ഥയിൽ ആയിരിക്കെ അമേരിക്കയിൽ വന്നു റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാൻ താങ്കൾക്ക് ലജ്ജ തോന്നുന്നില്ലേ ? ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തത് അവരുടെ കൂടെ പ്രതിസന്ധികളിൽ ഉറച്ചു നിൽക്കാനാണ്. താങ്കൾ ഇപ്പോൾ പോകേണ്ടത് ഇൻഡ്യാ ഗേറ്റിലേക്കാണ് അവിടെയാണ് പുതിയ പോരാട്ടമുഖങ്ങൾ തുറക്കേണ്ടത് . ആദ്യം റിപ്പബ്ലിക്ക് അവിടെ നിലനിൽക്കുമെന്ന് ഉറപ്പാക്കൂ അതിനുശേഷം ഇവിടേയ്ക്ക് വരൂ അമേരിക്കൻ മലയാളിയായ ഞങ്ങൾ താങ്കളെ അപ്പോൾ ഹൃദയം കൊണ്ട് സ്വീകരിക്കും
mathew v zacharia, Indian American, New Yorker 2020-01-24 10:53:36
INOC vs. IOC: WHO IS WHO ? both sound and smell synonyms except for the individuals in positions causing confusion to the public. one confused person Mathew V. Zacharia, New Yorker
Simon 2020-01-24 11:04:08
ബൽറാം ഇപ്പോഴും എംപി യാണെന്ന് വിചാരിക്കുന്നു. കേരളത്തിൽ നിന്ന് പോവുന്ന പാർലമെന്റ് മെമ്പർമാരുടെ തൊഴിൽ അവിടെ പ്രമേയങ്ങൾ പാസാക്കുമ്പോൾ കൈപൊക്കുക എന്ന് മാത്രമാണ്. ശശി തരൂർ ഒഴിച്ച് ഇന്ത്യയെപ്പറ്റിയോ ഇന്ത്യയുടെ ചരിത്രത്തെ പ്പറ്റിയോ അറിയാവുന്ന പാർലമെന്റിൽ ഒരു മലയാളിയുമില്ല. ബലറാം എന്ന് പേരായ ഇദ്ദേഹം വിഡ്ഢിത്വം വിളമ്പുന്നതിൽ ഒന്നാം സ്ഥാനത്തു നിൽക്കും. രണ്ടു വര്ഷം മുമ്പ് മരിച്ചുപോയ ഏ.കെ. ഗോപാലനെപ്പറ്റി അപവാദം പറഞ്ഞു നടക്കുകയായിരുന്നു ഇയാളുടെ തൊഴിൽ. നെഹ്‌റു പോലും ആദരണീയനായി കണ്ടിരുന്ന നേതാവായിരുന്നു എകെ ഗോപാലൻ. .. ഇത്തരം മൂന്നാംതര രാഷ്ട്രീയക്കാരെ ആദരിക്കേണ്ട ആവശ്യമുണ്ടോ?
Go back 2020-01-24 12:12:25
Why this guy is hanging around here? Go back and work for the people in India. There are so many Malayalees wandering around here after having there identity lost and they are carrying these people around and disturbing the peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക