Image

പൗരത്വ വിഷയത്തില്‍ എല്ലാവരും ഉച്ചത്തില്‍ സംസാരിക്കേണ്ട കാലം: നന്ദിത ദാസ്

Published on 23 January, 2020
പൗരത്വ വിഷയത്തില്‍ എല്ലാവരും ഉച്ചത്തില്‍ സംസാരിക്കേണ്ട കാലം: നന്ദിത ദാസ്
ജയ്പുര്‍ : നിശ്ശബ്ദത വെടിഞ്ഞ് എല്ലാവരും ഉച്ചത്തില്‍ സംസാരിക്കേണ്ട കാലമാണിതെന്ന് ചലച്ചിത്ര താരവും സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ നന്ദിത ദാസ്. പൗരത്വ നിയമത്തിനും ദേശീയ പൗര റജിസ്റ്ററിനുമെതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ പോകുന്നതേയുള്ളൂ എന്നും ഇതിനു നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ യുവത്വം പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ സംബന്ധിക്കാനെത്തിയ അവര്‍ സംസാരിക്കുകയായിരുന്നു.

ലോകമെമ്പാടും ഇപ്പോള്‍ ഇന്ത്യയാണു ചര്‍ച്ചാവിഷയം. മതത്തിന്റെ പേരില്‍ ഇവിടെ ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തികനില തകര്‍ന്നു. തൊഴിലില്ലായ്മ 50 വര്‍ഷത്തിനുള്ളില്‍ ഈ അവസ്ഥയിലെത്തുന്നത് ആദ്യമാണ്.  പൗരത്വവിഷയത്തില്‍ ചലച്ചിത്ര രംഗത്തുള്ളവരും പ്രതികരിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. രാജസ്ഥാന്റെ പൈതൃകം പേറുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ 13ാം സാഹിത്യോത്സവം മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉദ്ഘാടനം ചെയ്തു. 

ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരായ വില്യം ഡാല്‍റിംപിള്‍ നമിതാ ഗോഖലെ, സഞ്ജയ് കെ. കപൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 


Join WhatsApp News
josecheripuram 2020-01-23 21:45:17
India is the biggest Democratic country in the world,How many Indians know what is democracy?Democracy means Equality is in this world any where you see Equality?Then what the F---K,You talk about?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക