കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയ ക്യാപ്റ്റന്‍ മാര്‍വെല്ലിന്റെ രണ്ടാം ഭാഗം വരുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌കര്‍ ജേതാവായ ബ്രി ലാര്‍സണ്‍ ആയിരിക്കും ചിത്രത്തില്‍ നായികയാവുക എന്നാണ് സൂചന.
മാര്‍വെലിന്റെ സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമുള്ള ആദ്യ സിനിമയാണ് ക്യാപ്റ്റന്‍ മാര്‍വെല്‍. അതുകൊണ്ട് തന്നെ ഒരു വനിതാ സംവിധായികയെ കൊണ്ട് ചിത്രം സംവിധാനം ചെയ്യാന്‍ ക്ഷണിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
ചിത്രത്തില്‍ ബ്രി ലാര്‍സണ്‍ എത്തിയിരുന്നത് യുഎസ് എയര്‍ഫോഴ്‌സ് പൈലറ്റ് കരോള്‍ ഡാന്‍വേഴ്‌സ് ആയിട്ടായിരുന്നു. 2022ഓടെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനം.