Image

'സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യബോംബുകള്‍ ': വെള്ളാപ്പള്ളി

Published on 23 January, 2020
'സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യബോംബുകള്‍ ': വെള്ളാപ്പള്ളി

തിരുവനന്തപുരം : ടി പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് . 'സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് ' അദ്ദേഹം പറഞ്ഞു. സ്വയം നശിക്കുന്നതിനോടൊപ്പം മറ്റുള്ളവരേയും നശിപ്പിക്കാനാണ് ഇരുവരുടെയും ശ്രമമെന്നും വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞു.


'സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. ഏലയ്ക്കാകൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. തന്റെ പേരില്‍ കായംകുളത്തുള്ള കോളേജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണ് ഉള്ളത് . കോളേജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയത് '- വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക