Image

ഇ കോമേഴ്സ് ആപ്പിലൂടെ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 49,000 രൂപ

Published on 23 January, 2020
ഇ കോമേഴ്സ് ആപ്പിലൂടെ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 49,000 രൂപ

ബെംഗളൂരു: ഇ കോമേഴ്സ് ആപ്പ് മുഖേന ചെരുപ്പും വസ്ത്രങ്ങളും വാങ്ങിയ യുവതി തട്ടിപ്പിനിരയായതായി പരാതി. ബെംഗളൂരു കോത്തന്നൂര്‍ സ്വദേശിയായ യുവതിക്കാണ് ആപ്പ് വഴി 49,000 രൂപ നഷ്ടമായത്. മാസങ്ങള്‍ക്കു മുന്‍പ് വാങ്ങിയ വസ്ത്രത്തിനും ചെരുപ്പിനും ഡിസ്ക്കൗണ്ട് കണ്ടതിനെ തുടര്‍ന്ന് ആപ്പില്‍ നല്‍കിയ നമ്ബറുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് യുവതി പരാതിപ്പെടുന്നു .


ആപ്പില്‍ ഡിസ്ക്കൗണ്ട് ലഭിക്കാന്‍ വേണ്ടി ആദ്യം 5 രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നറിയിച്ചു. പിന്നീട് ഒമ്ബതോളം ലിങ്കുകള്‍ അയക്കുകയും അവ പിന്നീട് മറ്റൊരു നമ്ബറിലേയ്ക്ക് അയക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. ലിങ്കുകള്‍ ആ നമ്ബറിലേയ്ക്ക് അയച്ച ഉടനെ മിനുട്ടുകള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ നിന്ന് 49,000 രൂപ നഷ്ടപ്പെടുകയായിരുന്നെന്ന് യുവതി വെളിപ്പെടുത്തി .തട്ടിപ്പ് സംഭവത്തില്‍ കോത്തന്നൂര്‍ പൊലീസ് കേസെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക