Image

'കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണം' ; വിദേശകാര്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

Published on 23 January, 2020
'കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണം' ; വിദേശകാര്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

തിരുവനന്തപുരം: സൗദി അറേബ്യയില്‍ മലയാളി നഴ്‍സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവം ഗൗരവത്തോടെ കാണണമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.


'അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നഴ്‍സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവത്തോടെ കാണണം. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട്, രോഗബാധയുള്ളവര്‍ക്ക് വിദഗ്‍ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും' മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു .


അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയില്‍ നഴ്‍സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ഇവരെ കൂടാതെ ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഫിലീപ്പീന്‍ സ്വദേശിനിയായ നഴ്‍സിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് . ഇതിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ 30 മലയാളി നഴ്‍സുമാര്‍ നിരീക്ഷണത്തിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക