Image

അന്ത്യാഭിലാഷത്തിന്‌ മറുപടി നല്‍കാതെ നിര്‍ഭയ കേസ്‌ പ്രതികള്‍

Published on 23 January, 2020
അന്ത്യാഭിലാഷത്തിന്‌ മറുപടി നല്‍കാതെ നിര്‍ഭയ കേസ്‌  പ്രതികള്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന്‌ മുന്നോടിയായുള്ള നടപടികള്‍ ജയില്‍ അധികൃതര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രതികള്‍ക്ക്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കി. അന്ത്യാഭിലാഷങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടാണ്‌ നോട്ടീസ്‌ നല്‍കിയത്‌. 

എന്നാല്‍ നോട്ടീസിന്‌ പ്രതികള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. വധശിക്ഷ കാത്ത്‌ കഴിയുന്ന നാലു പ്രതികള്‍ക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട്‌ ജയില്‍ അധികൃതര്‍ നോട്ടിസ്‌ നല്‍കിയിരുന്നു.

തൂക്കിലേറ്റുന്നതിന്‌ മുമ്‌ബ്‌ കുടുംബാംഗങ്ങളെ കാണേണ്ടതുണ്ടോ, സ്വത്ത്‌ കൈമാറ്റം ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ്‌ ജയില്‍ അധികൃതര്‍ ആരാഞ്ഞത്‌. എന്നാല്‍ ചോദ്യങ്ങള്‍ക്ക്‌ നാലുപേരും മറുപടി നല്‍കിയിട്ടില്ല. പ്രതികള്‍ക്ക്‌ പ്രാര്‍ഥന നടത്താന്‍ പുരോഹിതനെ ആവശ്യമുണ്ടോയെന്നും ആരായും.

ജയില്‍ചട്ട പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന്‌ മുമ്‌ബുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ്‌ തിഹാര്‍ ജയില്‍ അധികൃതര്‍ തുടക്കം കുറിച്ചിരിക്കുന്നത്‌.
വധശിക്ഷ നടപ്പാക്കുന്നതിന്‌ മുമ്‌ബ്‌ കുറ്റവാളി ആവശ്യപ്പെട്ടാല്‍ കുടുംബാംഗങ്ങളെ കാണാന്‍ അനുമതി നല്‍കണമെന്നതാണ്‌ നിയമം.

അവരുടെ സ്വത്ത്‌വകകള്‍ ആര്‍ക്ക്‌ കൈമാറണമെന്ന്‌ അറിയിക്കാനുള്ള അവകാശവുമുണ്ട്‌. തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ്‌ സിങ്‌, വിനയ്‌ ശര്‍മ, അക്ഷയ്‌ കുമാര്‍, പവന്‍ കുമാര്‍ എന്നിവരെ ഫെബ്രുവരി ഒന്നിനാണ്‌ തൂക്കിലേറ്റുക. എന്നാല്‍ വധശിക്ഷ നീട്ടുമെന്ന പ്രതീക്ഷയിലാണ്‌ പ്രതികള്‍.

കേസിലെ നാല്‌ പ്രതികളുടെയും വധശിക്ഷ 22ന്‌ നടപ്പാക്കാനാണ്‌ ആദ്യം നിശ്ചയിച്ചിരുന്നത്‌. എന്നാല്‍, മുകേഷ്‌ സിങ്‌ ദയാഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ ഇത്‌ നീട്ടിവെച്ചു. ഇയാളുടെ ദയാഹരി രാഷ്ട്രപതി തള്ളിയതോടെയാണ്‌ പ്രതികളെ ഫെബ്രുവരി ഒന്നിന്‌ തൂക്കിലേറ്റാന്‍ പുതിയ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.

2012 ഡിസംബറില്‍ തെക്കന്‍ ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗ സംഘം ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം ബസിന്‌ പുറത്തേക്കെറിഞ്ഞു. 

അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന്‌ കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ്‌ വിചാരണക്കിടെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.


അതേസമയം  വധശിക്ഷ നീട്ടുമെന്ന പ്രതീക്ഷയിലാണ്‌ പ്രതികള്‍. വീണ്ടും ദയാഹര്‍ജി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

നേരത്തെ ഫെബ്രുവരി 22 ന്‌ വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി വാരണ്ട്‌ പുറപ്പെടുവിച്ചത്‌. എന്നാല്‍ മുകേഷ്‌ സിങ്‌ ദയാഹര്‍ജി സമര്‍പ്പിച്ചതോടെയാണ്‌ ശിക്ഷ നടപ്പാക്കുന്നത്‌ നീട്ടിവെച്ചത്‌.

ഇതിന്‌ പിന്നാലെ ക്രൂരകൃത്യം നടന്ന സമയത്ത്‌ തനിക്ക്‌ പ്രായപൂര്‍ത്തി ആയില്ലെന്ന്‌ ചൂണ്ടിക്കാട്ടി പവന്‍ ഗുപ്‌തയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടുഹര്‍ജികളും തള്ളിയതോടെയാണ്‌ ജയില്‍ അധികൃതര്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്‌. 

ബിഹാറിലെ ബക്‌സര്‍ ജയിലില്‍ നിന്നുമാണ്‌ തൂക്കിലേറ്റാനുള്ള കയര്‍ കൊണ്ടുവരിക. ഇതിനുള്ള ഓര്‍ഡര്‍ നേരത്തെ തന്നെ തിഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക