Image

സഫിയ അജിത്തിന്റെ സ്മരണയിൽ നവയുഗം ഫെബ്രുവരി 7 ന് ദമ്മാമിൽ രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

Published on 22 January, 2020
സഫിയ അജിത്തിന്റെ സ്മരണയിൽ നവയുഗം ഫെബ്രുവരി 7 ന് ദമ്മാമിൽ രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു
 2015 ജനുവരി 26 ന്, ക്യാൻസർ രോഗബാധിതയായി മരണമടഞ്ഞ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, സൗദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ, അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി , നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി, ദമ്മാമിൽ രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. 

2020 ഫെബ്രുവരി എഴാം തീയതി,  രാവിലെ എട്ടു മണിമുതല്‍ ദമ്മാം കിംഗ്‌ ഫഹദ് സ്പെഷ്യാലിറ്റി ഹോപിറ്റലില്‍ ആണ് രക്തദാനക്യാമ്പ് നടക്കുക. 

തുടർച്ചയായ നാലാം വർഷമാണ് നവയുഗം രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്. മുൻവർഷങ്ങളിലെന്ന പോലെ  നവയുഗത്തിന്റെ എല്ലാ മേഖലാ, യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും, നേതാക്കളും, പ്രവാസികളും, കുടുംബങ്ങളും, അടക്കം നൂറുകണക്കിന് ആളുകൾ രക്തദാനക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്ത്, ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകും.

രക്തദാനം ഓരോ വ്യക്തിയുടെയും മനുഷ്യത്വം വിളിച്ചോതുന്ന മഹത്തായ ഒരു കാരുണ്യമാണെന്നും, എല്ലാ പ്രവാസികളെയും സഫിയയുടെ  അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ രക്തദാനപരിപാടിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിയ്ക്കുന്നതായും  നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്   0501605784, 0506995194, 0539365117, 0537521890 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക