Image

ഇടവകദിനവും പ്രാര്‍ഥനയോഗങ്ങളുടെ രജത ജൂബിലി ആഘോഷവും

Published on 22 January, 2020
ഇടവകദിനവും പ്രാര്‍ഥനയോഗങ്ങളുടെ രജത ജൂബിലി ആഘോഷവും
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ഇടവകദിനവും, പ്രാര്‍ത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും മുന്‍ വികാരി റവ. സാമുവേല്‍ ജോണ്‍ കോര്‍-എപ്പിസ്‌കോപ്പാ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജു ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സഹവികാരി ഫാ. ലിജു പൊന്നച്ചന്‍ സ്വാഗതവും ആക്ടിംഗ് ട്രഷറര്‍ തോമസ് മാത്യൂ നന്ദിയും പറഞ്ഞു. ഇടവക സെക്രട്ടറി ജിജി ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇടവക മുന്‍വികാരി ഫാ. ജേക്കബ് തോമസ്, എന്‍.ഇ. സി.കെ. സെക്രട്ടറി റോയ് യോഹന്നാന്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബാബു വര്‍ഗീസ്, ഭദ്രാസന മിഷന്‍ കോര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം, ഭദ്രാസന കൗണ്‍സിലംഗം എബ്രഹാം അലക്്‌സ്, എംജിഒസിഎസ്എം കേന്ദ്ര കമ്മിറ്റിയംഗം ബിജു ചെറിയാന്‍, പ്രാര്‍ഥനയോഗ ജനറല്‍ സെക്രട്ടറി സാമുവേല്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ചടങ്ങില്‍, ഇടവകയിലെ 60 വയസ് തികഞ്ഞ സീനിയര്‍ ഇടവകാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. 25 വര്‍ഷം ഇടവകാംഗത്വം പൂര്‍ത്തിയാക്കിയവര്‍ക്കും, കഴിഞ്ഞ വര്‍ഷം 10, 12 ക്ലാസുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കും മെമെന്റോ
നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക