Image

പിങ്ക് ലെഹംഗയില്‍ മണവാട്ടിയായി ഭാമ,​ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Published on 22 January, 2020
പിങ്ക് ലെഹംഗയില്‍ മണവാട്ടിയായി ഭാമ,​ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നിവേദ്യം എന്ന സിനിമയിലൂടെ മലയാള താരലോകത്തേക്ക് കടന്നു വന്ന നടിയാണ് ഭാമ. തുടര്‍ന്ന് സൈക്കിള്‍,​ കളേഴ്സ്,​ ഇവര്‍ വിവാഹിതരായാല്‍ തുടങ്ങിയ സിനിമകളിലൂടെ ഭാമ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറി. മലയാളിത്തവുമായി സിനിമയിലേക്കെത്തിയ ഭാമയുടെ പ്രണയവിശേഷം അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തുടര്‍ന്ന് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്. കഴിഞ്ഞദിവസമാണ് ഭാമയുടെ വിവാഹനിശ്ചയം നടന്നത്. തീര്‍ത്തും സ്വകാര്യമായി നടന്ന ച‌ടങ്ങിന്റെ ചില ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഭാമ പങ്കുവച്ചു. ഇപ്പോഴിതാ ജീവിതത്തിലെ മനോഹര നിമിഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരികികുകയാണ് താരം.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായാണ് ഭാമ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്‍ഗേജ്‌മെന്റിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്. എല്ലാവരും തങ്ങളെ അനുഗ്രഹിക്കണമെന്നും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും താരം കുറിച്ചിരുന്നു. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറി.

ലളിത സുന്ദരമായാണ് ഭാമ വിവാഹനിശ്ചയത്തിനായി ഒരുങ്ങിയത്. മിറര്‍ വര്‍ക്കും ത്രെഡ് വര്‍ക്കും ചേരുന്ന കാന്‍ഡി പിങ്ക് ലെഹംഗയില്‍ അതിസുന്ദരിയായി ഭാമ ഒരുങ്ങി. ആഭരണങ്ങളുടെ ധാരാളിത്തം ഒഴിവാക്കി ഇടതുകയ്യില്‍ ഒരു അനലോഗ് വാച്ച്‌ മാത്രമാണ് താരം ധരിച്ചത്. സിംപിള്‍,​ എലഗന്റ് ലുക്കിലായിരുന്നു താരം എത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക