Image

കൊറോണ വൈറസ്‌ യു.എസിലും; ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന

Published on 22 January, 2020
കൊറോണ വൈറസ്‌ യു.എസിലും; ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന

ബയ്‌ജിങ്‌: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വിഭാഗത്തില്‍പ്പെട്ട വൈറസ്‌ യു.എസിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്‌. വൈറസ്‌ ബാധയേറ്റ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ യു.എസ്‌പുറത്തുവിട്ടിട്ടില്ല. 

ചൈനയിലെ വുഹാനില്‍ നിന്നും പടര്‍ന്ന വൈറസ് ബാധയില്‍ ഇതുവരെ ഒമ്‌ബതുപേര്‍ മരിച്ചു. ചൈനയില്‍ 440 പേര്‍ക്ക്‌രോഗം സ്ഥിരീകരിച്ചതായാണ്‌വിവരം.

നിലവില്‍ തായ്‌വാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട്‌? ചെയ്‌തിട്ടുണ്ട്‌. വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ വുഹാനിലേക്ക്‌ യാത്ര ചെയ്യുന്നതിന്‌ അയല്‍രാജ്യങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

 ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുന്ന സാഹചര്യത്തില്‍ വൈറസ്‌ ബാധ സംബന്ധിച്ച വിവരങ്ങള്‍ മറച്ചു പിടിക്കരുതെന്ന്‌ ഉദ്യോഗസ്ഥരോട്‌ ചൈനീസ്‌ ഭരണ നേതൃത്വം നിര്‍ദേശിച്ചു

ചൈനയിലെ ഷിന്‍സെനിലുള്ള ഇന്ത്യക്കാരിക്കും വൈറസ്‌ ബാധിച്ചിട്ടുണ്ട്‌. ഇന്‍റര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപികയായ പ്രീതി മഹേശ്വരിയാണ്‌ ചികിത്സയിലുള്ളത്‌.

നിലവില്‍ ഇന്ത്യ യാത്ര മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌ കൂടാതെ ഇന്ത്യയിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലെല്ലാം ആരോഗ്യ പരിശോധന കര്‍ശനമാക്കി. വൈറസ്‌ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ കര്‍ശന ആരോഗ്യ പരിശോധനകള്‍ക്ക്‌ശേഷമാണ്‌ പുറത്തുവിടുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക