Image

ആറു മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനു ശേഷം അരവിന്ദ് കെജ്രിവാള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

Published on 21 January, 2020
ആറു മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനു ശേഷം അരവിന്ദ് കെജ്രിവാള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

ന്യൂഡല്‍ഹി: ആറ് മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്വരിവാളിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. വൈകിട്ട് ആറരയോടെയാണ് കെജ്രിവാളിന് പത്രിക സമര്‍പ്പിക്കാനായത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അദ്ദേഹവും പാര്‍ട്ടി നേതാക്കളും റിട്ടേണിംഗ് ഓഫീസറുടെ മുന്‍പാകെ എത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി ബാഹുല്യം കാരണം ടോക്കണ്‍ നല്‍കിയാണ് ഓരോരുത്തരെയായി വിളിച്ചത്.

45-ാം നമ്പര്‍ ടോക്കണാണ് കെജ്രിവാളിന് ലഭിച്ചത്. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിനമായ ഇന്ന് തന്നെ കെജ്രിവാളിനെതിരെ മത്സരിക്കുന്ന മുപ്പത്തഞ്ചോളം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനെത്തി. സ്ഥാനാര്‍ത്ഥി ബാഹുല്യത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എ.എ.പി നേതാക്കള്‍ ആരോപിച്ചു. റോഡ് ഷോ വൈകിയതിനെ തുടര്‍ന്ന് ഇന്നലെയും കെജ്രിവാളിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായിരുന്നില്ല

ഡല്‍ഹി തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഫെബ്രുവരി 8നാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 70 അംഗ നിയമസഭയിലേക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ 70 സീറ്റില്‍ 67 സീറ്റും നേടിയാണ് എ.എ.പി 2015ല്‍ അധികാരം നേടിയത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക