Image

വേൾഡ് പീസ് മിഷനും - ട്രാഡയും ചേർന്നൊരുക്കിയ മെഡിക്കൽ ക്യാമ്പ് വണ്ടിപ്പെരിയാറിൽ

Published on 21 January, 2020
വേൾഡ് പീസ് മിഷനും - ട്രാഡയും ചേർന്നൊരുക്കിയ മെഡിക്കൽ ക്യാമ്പ് വണ്ടിപ്പെരിയാറിൽ

വണ്ടിപ്പെരിയാർ:  സത്രം ആദിവാസി മേഖലകളിൽ  ആരോഗ്യ സന്ദേശവുമായി വേൾഡ് പീസ് മിഷനും ട്രാഡയും  സംയുക്തമായി  സംഘടിപ്പിച്ച  മെഡിക്കൽ ക്യാമ്പിൽ  നൂറോളം പേർ  പങ്കെടുത്തു. സൗജന്യ വൈദ്യപരിശോധനയും നേത്രപരിശോധനയും മരുന്നുകളും നൽകിയതിനൊപ്പം   ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും നടന്നു. ട്രാഡ  ഡയറക്ടർ ഡോ. സിസ്റ്റർ ജോവാൻ ചുങ്കപ്പുര  കൗൺസിലിങിന്‌  നേതൃത്വം നൽകി.  വേൾഡ് പീസ് മിഷന്റെ  അഞ്ചപ്പം അന്നദാന പദ്ധതിയുടെ ഭാഗമായി വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ നിർദ്ധനരായവർക്ക് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പേരൂർ  സെന്റ്  സെബാസ്റ്റ്യൻസ്  വിദ്യാലയത്തിലെ വിദ്യാർഥികൾ നൽകിയ വസ്ത്രങ്ങൾ പ്രിൻസിപ്പൽ ഡോ.ലിസി പാവങ്ങൾക്ക് കൈമാറി. സാമൂഹ്യ പരിപാലനവും,പരിശീലനവും  ലഭിക്കുവാൻഷില്ലോങ്  മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ക്യാമ്പിലെ വിവിധ  ശുശ്രൂഷകളിൽ സഹകാരികളായിരുന്നു. 

ഡോ.മിനി  നായർ,ട്രാഡ മാനേജർ  ഷിബി എം. ഐക്കര, പ്രോജക്ട്  മാനേജർ അജയ് കുമാർ, ജിത്തു,എലിസബത്ത്,വിജിമോൾ,സൗമ്യ ടോമി,ഷാർളിൻ മരിയ ജോർജ്,യു.കെ ഡെയ്‌ലി ഡിലൈറ്റ്സ് ഡയറക്ടർ  സെബാസ്റ്റ്യൻ.ടി.എബ്രഹാം എന്നിവർ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക