Image

201 നഴ്‌സുമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു

Published on 16 May, 2012
201 നഴ്‌സുമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററില്‍ കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന 201 നഴ്‌സുമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു. നഴ്‌സുമാരുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ജോമിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയിലെ വന്‍കിട സ്വകാര്യ ആസ്പത്രികളില്‍ ഒന്നാണ് ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്റര്‍. വ്യാഴാഴ്ച രാവിലെ ആസ്പത്രി അധികൃതര്‍ക്ക് നേരിട്ട് രാജിക്കത്ത് സമര്‍പ്പിക്കാനാണ് നഴ്‌സുമാര്‍ തീരുമാനിച്ചിട്ടുള്ളത്. രാജിക്കത്ത് നേരിട്ട് സ്വീകരിച്ചില്ലെങ്കില്‍ തപാല്‍ വഴി അയച്ചുകൊടുക്കാനാണ് തീരുമാനം. സമരം ചെയ്യുന്ന നഴ്‌സുമാരെ സഹായിക്കാനായി ഡല്‍ഹിയില്‍ നിന്നും ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അജയ്കുമാര്‍ എത്തിയിട്ടുണ്ട്. മറ്റൊരു ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ജോമിന്‍ ഒരാഴ്ചയായി കൊല്‍ക്കത്തയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഒന്നര കൊല്ലമായി തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കാണിച്ച് നഴ്‌സുമാര്‍ നിരവധി തവണ ആസ്പത്രി അധികൃതര്‍ക്ക് നിവേദനം കൊടുത്തിരുന്നു. പക്ഷെ, അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു പ്രതികരണവും ലഭിക്കാത്തതിനാലായിരുന്നു മെയ് ഏഴിന് നഴ്‌സുമാര്‍ പണിമുടക്ക് തുടങ്ങിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക