Image

ഒ. രാജഗോപാല്‍ കാണിക്കുന്ന ധൈര്യമെങ്കിലും ഗവര്‍ണക്കെതിരെ മുഖ്യമന്ത്രി കാട്ടണമെന്ന് കെ. മുരളീധരന്‍ എംപി

Published on 21 January, 2020
ഒ. രാജഗോപാല്‍ കാണിക്കുന്ന ധൈര്യമെങ്കിലും ഗവര്‍ണക്കെതിരെ മുഖ്യമന്ത്രി കാട്ടണമെന്ന് കെ. മുരളീധരന്‍ എംപി

കോഴിക്കോട് : ഗവര്‍ണര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. സംസ്ഥാനത്തിന്‍റെ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ചങ്കൂറ്റം ഉണ്ടെന്ന് ഗവര്‍ണറോട് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനു സാധിക്കണമെന്നാണ് മുരളീധരന്‍ പറഞ്ഞത്. ഗവര്‍ണറോടുള്ള നിലപാടില്‍ ഒ.രാജഗോപാല്‍ കാണിക്കുന്ന ധൈര്യമെങ്കിലും മുഖ്യമന്ത്രി കാണിക്കണം. നട്ടെല്ലോടുകൂടി പറയേണ്ട കാര്യം പറയണം.


സര്‍ക്കാര്‍ നിലപാട് ഗവര്‍ണറുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണം. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ മുക്കണമെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പൗരത്വ നിയമത്തിനെതിരെ മുന്നോട്ടുപോകുന്നവരുമായി സഹകരിക്കാന്‍ തയാറാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവെന്നും മുരളീധരന്‍ കോഴിക്കോട്ടു പറഞ്ഞു. ഗവര്‍ണര്‍ സംയമനം പാലിക്കണമെന്നും സര്‍ക്കാരും ഗവര്‍ണറും പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കി കാര്യങ്ങള്‍ സ്വകാര്യമായി പരിഹരിക്കണമെന്നുമാണ് ഒ. രാജഗോപാല്‍ എംഎല്‍എ തിങ്കളാഴ്ച പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക