Image

പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമെന്ന് സിബിഎസ്ഇ പാഠപുസ്തകം

Published on 16 May, 2012
പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമെന്ന് സിബിഎസ്ഇ പാഠപുസ്തകം
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാണെന്ന് കര്‍ണാടകയിലെ സിബിഎസ്ഇ പാഠപുസ്തകം. ആന്ധ്രയിലെ ഉര്‍ദു മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പാഠപുസ്തകത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇപ്പോഴും പി.വി.നരസിംഹറാവു. പാര്‍ലമെന്റില്‍ എഐഎഡിഎംകെ അംഗം എസ്.സെമ്മലൈയാണ് ഈ വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അംബേദ്കറുടെ വിവാദ കാര്‍ട്ടൂണ്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സെമ്മലൈ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളിലെ ഗുരുതര പിഴവുകള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തയത്. 

സെമ്മലൈയുടെ കണ്‌ടെത്തല്‍ സഭയില്‍ ചിരി പരത്തി. എന്നാല്‍ പിഴവുകള്‍ തീരുന്നില്ലെന്ന് സെമ്മലൈ പറഞ്ഞു. ഒരു സിബിഎസ്‌ഐ പാഠ പുസ്തകത്തില്‍ വനത്തെ നിര്‍വചിച്ചിരിക്കുന്നത് ഒരു കൂട്ടം മരങ്ങള്‍ എന്നാണ്. ഹെവി ഇന്‍ഡസ്ട്രി എന്നാല്‍ കാഠിനമേറിയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യവസായം എന്നും. ഇതാണ് നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നതെങ്കില്‍ അവരുടെ നിലവാരം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാമെന്നും സെമ്മലൈ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക