Image

കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട ആവശ്യമില്ല; ആരിഫ്‌ ഖാനെ തള്ളി സദാശിവം

Published on 21 January, 2020
കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട ആവശ്യമില്ല; ആരിഫ്‌ ഖാനെ തള്ളി സദാശിവം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ്‌ ഖാനും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്‌. 

വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിയിരുന്നു. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്‍ക്കാരിന്‍റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നുമായിരുന്നു ആരിഫ്‌ ഖാന്‍ പ്രതികരിച്ചത്‌.

അതേസമയം ഗവര്‍ണര്‍ ആരിഫ്‌ ഖാനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്‌ മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ്‌ പി സദാശിവം. ദി ഹിന്ദുവിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭരണഘടന വിരുദ്ധവുമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട്‌ ഹര്‍ജി നല്‍കിയത്‌. 

ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമായിരുന്നു നടപടി. പൗരത്വത്തിന്‌ മതം അടിസ്ഥാനമാക്കുന്നത്‌ വിവേചനപരമാണെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്‍റെ ഹര്‍ജി.

എന്നാല്‍ ഇതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തുകയായിരുന്നു.
തന്നെ അറിയിക്കാതെ സ്യൂട്ട്‌ ഹര്‍ജി ഫയല്‍ ചെയ്‌ത സര്‍ക്കാറിന്‍റെ നടപടി ഭരണഘടനവിരുദ്ധമാണെന്ന നിലപാടിലാണ്‌ ഗവര്‍ണര്‍ ആരിഫ്‌ ഖാന്‍. 

പൗരത്വ നിയമത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിനെതിരേയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക